Newsskerala

പേഴ്‌സണല്‍ സ്റ്റാഫ് വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വെച്ചു. വിവാദമായ പശ്ചാത്തലത്തില്‍ സണ്ണി ജോസഫിന് ഏതെങ്കിലും വിധത്തില്‍ ദോഷമാകരുത് എന്നുള്ളതുകൊണ്ടാണ് രാജിവെച്ചത് എന്നാണ് ബെന്നി തോമസ് വ്യക്തമാക്കുന്നത്. രണ്ടുപേരും ഒരുമിച്ച് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. ബന്ധു നിയമനത്തില്‍ കെപിസിസി നേതൃയോഗത്തിലടക്കം മന്ത്രി സണ്ണി ജോസഫിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നെന്നും വിമര്‍ശനത്തിന് ഇട നല്‍കരുതായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. പേഴ്സണ്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിനെ നിയമിച്ചതിനെ മന്ത്രി സണ്ണി ജോസഫ് ന്യായീകരിക്കുകയും ചെയ്തിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *