Newsskerala

ഫിഫ ലോകകപ്പ്: ഫ്രാന്‍സ് സെമിയില്‍

ബോസ്റ്റണ്‍: കപ്പിത്താന്‍ കിലിയന്‍ എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട കീഴടക്കിയത്. കിലിയന്‍ എംബാപ്പെ (60′), ഒസ്മാന്‍ ഡെംബെലെ (66′) എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്.

2022 ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇതേ സ്‌കോറിനായിരുന്നു (2-0) ഫ്രാന്‍സിന്റെ വിജയം. ഈ തോല്‍വിയോടെ മൊറോക്കോയുടെ രാജ്യാന്തര ഫുട്ബാളിലെ 34 മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനും അന്ത്യമായി.

Leave a Comment

Your email address will not be published. Required fields are marked *