Newsskerala

നഴ്‌സുമാരുടെ സമരം: ശമ്പള വര്‍ധനവിന് ധാരണയായിട്ടില്ലെന്ന് അമല, ജൂബിലി മാനേജ്‌മെന്റുകള്‍

തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പൊതുവായ മാനദണ്ഡങ്ങള്‍ മാത്രമേ പാലിക്കുകയുള്ളൂ എന്ന മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി അമല, ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജ്‌മെന്റുകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 ഇടക്കാല ശമ്പള വര്‍ദ്ധനവിന് തയ്യാറായെന്നും സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ പ്രചാരണം വ്യാജമാണെന്ന് അവര്‍ അറിയിച്ചു.   സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
 മാനേജ്മെന്റുകള്‍ കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡചഅ തീരുമാനിച്ചു. പരിഹാരമുണ്ടായില്ലെങ്കില്‍ 48 മണിക്കൂറിനകം തൃശൂര്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവരെ മാറ്റുന്നതിനായി 48 മണിക്കൂര്‍ സമയം ആശുപത്രികള്‍ക്ക് അനുവദിച്ചിട്ടുണ്ട്.മാനേജ്‌മെന്റിന്റെ പുതിയ നീക്കം: സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പകരം ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പുതിയ ആളുകളെ നിയമിച്ചു തുടങ്ങിയതായി മാനേജ്‌മെന്റ് അറിയിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *