Newsskerala

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ  പേരിലുള്ള മൂന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. ചാര്‍ട്ടഡ് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. 2023 ഏപ്രിലിനും 2026 ജൂണിനും ഇടയില്‍ പാര്‍ട്ടിയുടെ അക്കൗണ്ടുകളില്‍നിന്ന് ഏകദേശം 160 കോടി രൂപ ‘കെയര്‍വെല്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’എന്ന കമ്പനിയിലേക്കും അതിന്റെ  അനുബന്ധ സ്ഥാപനങ്ങളിലേക്കും മാറ്റിയതായി ഇഡി കണ്ടെത്തി. വകമാറ്റിയ തുകയില്‍ നിന്ന് 112 കോടി രൂപ ഉപയോഗിച്ച് ഒരു ‘എംബ്രായര്‍ ലെഗസി 600’ ബിസിനസ് ജെറ്റും ‘അഗസ്റ്റ 109 ഗ്രാന്‍ഡ്‌ന്യൂ’ ഹെലികോപ്റ്ററും വാങ്ങിയതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *