തിരുവനന്തപുരം : ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. ലോട്ടറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല














