Newsskerala

ഇറാനിലെ 80 കേന്ദ്രങ്ങളില്‍ വന്‍ യുഎസ് ആക്രമണം

ടെഹ്റാന്‍ : ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്കുനേരേയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ കേന്ദ്രങ്ങള്‍ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലര്‍ച്ചെ ആക്രമണം നടത്തിയത്.

ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിര്‍ത്തല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തര്‍, സൗദി അറേബ്യ എന്നിവരുടേതുള്‍പ്പെടെ മൂന്ന് എണ്ണക്കപ്പലുകള്‍ക്കുനേരേ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനുപിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *