ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയും. വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് വില കുറച്ചേക്കും. 20ന് മുന്‍പേ വില കുറയ്ക്കാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.
പ്രമുഖ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും ഇതിനകം കുറച്ചിട്ടുണ്ട്. വരും ആഴ്ചകളിലും ആഗോള വിപണിയില്‍ ഇതേ കുറഞ്ഞ നിരക്ക് തുടരുകയാണെങ്കില്‍ ചില്ലറ വില്‍പ്പന വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടിയിരുന്നു. ബാരലിന് 130 ഡോളര്‍ വരെ എത്തി. കഴിഞ്ഞ ദിവസം ബാരലിന് വില 70 ഡോളറായി കുറഞ്ഞു














