കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് 3 പേരുടെ മൃതദേഹം കണ്ടെത്തി. ഇനി മൂന്ന് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവിടെ മഴ ശക്തമായി പെയ്യുന്നുണ്ട്. രാവിലെ മണ്ണ് കൂടിക്കിടക്കുന്ന ഭാഗത്ത് നിന്നാണ് ആദ്യം മൃതദേഹം കിട്ടിയത്. മീനാക്ഷിപാലത്തിന് സമീപം പുഴയില്‍ ബസ് കുടുങ്ങിക്കിടക്കുന്ന ഭാഗത്തു നിന്നാണ് ഏറെ പണിപ്പെട്ട് രണ്ടാമത്തെ മൃതദേഹം ഇന്ന് കണ്ടെടുത്തത്. ബസ് ഇന്നലെ രാത്രി പുറത്തെടുത്തിരുന്നു. നാല് സോണുകളിലാണ് തിരച്ചില്‍ നടത്തുന്നത്. ഇന്ന് കൂടുതല്‍ വിപുലമായി തിരച്ചില്‍ നടത്തുന്നുണ്ട്്. നേരത്തെ മൂന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി സി.എം.ഗോവിന്ദനും രാവിലെ ഇവിടെ എത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരെ പ്രതിപക്ഷ നേതാവും സംഘവും സന്ദര്‍ശിച്ചു.
വയനാട് മണ്ണിടിച്ചില്‍: മരണസംഖ്യ ആറായി














