Newsskerala

ഒഴിയാതെ പ്രളയഭീതി

കോട്ടയം: കോട്ടയം, പത്തനംതിട്ട,മലപ്പുറം, കോഴിക്കോട്്്, ഇടുക്കി  ജില്ലകളില്‍ ദുരിതം വിതച്ച് കനത്തമഴ തുടരുന്നു. പത്തനംതിട്ട ജില്ലയില്‍ റാന്നിയിലും, കോഴഞ്ചേരിയിലും വെള്ളക്കെട്ട് വ്യാപകം. റാന്നി മാമുക്ക്, പേട്ട ചെട്ടിമുക്ക്്്, ഉപാസനകടവ് എന്നിവിടങ്ങളില്‍ വെള്ളം കയറി, മാമുക്ക് കൊച്ചുപാലത്തിലും വെള്ളം കയറി. മുഴിയാര്‍ ഡാമില്‍ ഒന്നാമത്തെ ഷട്ടറിന്റെ 15 സെന്റിമീറ്റര്‍ ഉയര്‍ത്തി. പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. കൊല്ലത്ത്് വള്ളം മറിഞ്ഞ് കാണാതായ കന്യാകുമാരി സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പാണക്കാട് റോഡിലേക്ക്് മണ്ണിടിഞ്ഞു. ഗതാഗതം നേരത്തെ നിയന്ത്രിച്ചിരുന്നതിനാല്‍ ആളപായം ഒഴിവായി. കോട്ടയം ജില്ലയില്‍ രാത്രി മുതല്‍ മഴ ശക്തമായതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. തിരുവാര്‍പ്പ്, കുമരകം, അയ്മനം, ആര്‍പ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അര്‍ധരാത്രിയും ഇന്ന്്് പുലര്‍ച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട ജില്ലയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറന്‍മുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. പമ്പയുടെ കരകളില്‍ ഭീതിദമായ സാഹചര്യം തുടരുകയാണ്. കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യ ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
ആലപ്പുഴ അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. കുറ്റൂര്‍, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര , തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങള്‍ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗണ്‍സ്മെന്റ് കോഴഞ്ചേരി അടക്കം മേഖലകളില്‍ നല്‍കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *