Newsskerala

ആസൂത്രണബോര്‍ഡ് പരീക്ഷ: പിഎസ്സിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ക്രമക്കേടില്‍ പിഎസ്സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. 58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് രേഖപ്പെടുത്താതിരുന്നത് പ്രത്യക്ഷ അഴിമതിയല്ലേയെന്നും പിഎസ്സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനമില്ലേയെന്നും കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. പരീക്ഷയില്‍ 58 ഉത്തരങ്ങളുടെ മൂല്യനിര്‍ണയം നടത്താതിരുന്നത് വളരെ ഗുരുതരമായ ആരോപണമാണെന്ന് കോടതി നിരീക്ഷിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്സിയെന്നും 58 ചോദ്യങ്ങളുടെ മാര്‍ക്ക് ഒഴിവാക്കിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അതേസമയം 58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാതിരുന്നത് ക്ലറിക്കല്‍ മിസ്റ്റേക്ക് മാത്രമായി ന്യായീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി

Leave a Comment

Your email address will not be published. Required fields are marked *