ദുബായി: ഫ്‌ളൈദുബായ് അട്ടിമറിശ്രമക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിമാനം റാഞ്ചി 9/11 മാതൃകയിലുള്ള ഭീകരാക്രമണത്തിനാണ് കോ-പൈലറ്റ് ഹമ്മാം അല്‍-ഹമ്മാമി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കോക്പിറ്റില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് വിമാനം റാഞ്ചി ടെല്‍ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.







