Newsskerala

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തില്‍ അതൃപ്തി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പരീക്ഷകള്‍, കലാമേളകള്‍, കായികമേളകള്‍ തുടങ്ങി നിരവധി ചുമതലകള്‍ നിര്‍വഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളോ ശ്രമങ്ങളോ നടക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളോടും വിയോജിപ്പുണ്ട്. ഇക്കാര്യത്തില്‍ മുന്‍പ് നിയമസഭയില്‍ തന്നെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കേണ്ടതുണ്ടെന്നും, അധ്യാപക സംഘടനകളുടെ നിലപാട് അറിഞ്ഞ ശേഷമേ മുന്നോട്ട് പോകുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *