ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം. ഇടതു വിദ്യാര്‍ഥി സംഘടനകളായ എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. എന്നിവര്‍ മിന്നല്‍ സമരം നടത്തി. ആര്‍.എ.എഫും പോലീസും തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. കൊണാട്ട് പ്ലേസിലും ജന്തര്‍മന്തറിന് പരിസരത്തുമാണ് പ്രതിഷേധം.














