ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ
കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ മാർച്ച് 19 മുതൽ 21 വരെ കെ. പി. എം ട്രിപ്പന്റയിലും ആസ്റ്റർ മിംസിലുമായി നടന്ന “അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (“എ. എച്ച്. എ) സമ്മേളനം സമാപിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ സംവാദങ്ങളും, ചർച്ചകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ത്രിദിന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ. യു. എച്ച്എ. സ്) വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യമേഖലയിലെ വിദഗ്ധരുടെ കീഴിൽ കൈവരിച്ച ശാസ്ത്രമുന്നേറ്റങ്ങളും ഈ മേഖലയിലെ മികച്ച പ്രവർത്തനങ്ങളും ത്രിദിന സമ്മേളനം ചർച്ചചെയ്തു. ഇതിലൂടെ സംവേദനാത്മക സെഷനുകളിലൂടെ പഠിക്കാനും, പ്രായോഗിക കഴിവുകൾ വികസിപ്പിക്കാനും വർക്ക്ഷോപ്പുകളിൽ ഏർപ്പെടാനും പങ്കെടുത്തവർക്ക് അവസരം ലഭിച്ചു. കൂടാതെ, ഇറ്റലി, അമേരിക്ക, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയ്‌നർമാരുടെ നേതൃത്വത്തിൽ 2023 മാർച്ച് 22 മുതൽ മാർച്ച് 24 വരെ ആസ്റ്റർ മിംസ് കാലിക്കറ്റിൽ എ.എച്ച്. എ യ്ക്ക് ഒരു പരിശീലന കേന്ദ്ര ഫാക്കൽറ്റി കോഴ്‌സ് സംഘടിപ്പിക്കും . ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ.
ഡോക്ടർമാർ, നഴ്‌സുമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ, പാരാമെഡിക്കുകൾ ഉൾപ്പടെ 450-ലധികം ആരോഗ്യവിദഗ്ധരും, പരിശീലകരും സമ്മേളനത്തിൽ പങ്കെടുത്തു.
“എ. എച്ച്. എ” 2023 ഉച്ചകോടിയുടെ വിജയത്തിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും ഇൻസ്ട്രക്ടർമാർക്കും ഒത്തുചേരാനും പഠിക്കാനുമുള്ള മികച്ച അവസരമായിരുന്നു ഈ സമ്മേളനം. ആസ്റ്റർ മിംസുമായുള്ള സഹകരണത്തിൽ ഞങ്ങൾക്ക് നന്ദിയുണ്ടെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക , നേപ്പാൾ റീജിയണൽ ഡയറക്ടർ സച്ചിൻ മേനോൻ പറഞ്ഞു.
“ആരോഗ്യമേഖലയിലെ വിദഗ്ധർക്കും, വിവിധ പരിശീലകർക്കും ഒത്തുചേരാനും പരസ്പ്പരം പഠിക്കാനും ഇത്തരമൊരു വേദിയൊരുക്കുവാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാവിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നുവെന്നും. ” ആസ്റ്റർ ഗ്രൂപ്പ് ഇന്ത്യയിലെ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. വേണുഗോപാൽ പി.പി. പറഞ്ഞു