തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു മുന്നിലുള്ള ഫുട്പാത്തില്‍ കൂറ്റന്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന ദൃശ്യ എന്ന വിദ്യാര്‍ഥിനിക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.
രാവിലെ 8:15നാണ് സംഭവം. ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്ന ദൃശ്യയുടെ തലയിലേക്ക് വലിയ ശബ്ദത്തോടെ മരക്കൊമ്പ് പതിക്കുകയായിരുന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്ന് ബോധരഹിതയായി വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ പോലീസും വഴിയാത്രക്കാരും ചേര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു













