Newsskerala

സ്ഥാനാര്‍ഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ്  പണവും ഫോണും തട്ടി; ചേര്‍പ്പില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി സഹോദരനില്‍ നിന്ന് 61,500 രൂപയും 16,000 രൂപ വിലയുള്ള പുത്തന്‍ ഫോണും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.
ചേര്‍പ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടില്‍ ഉനൈസി (26) നെയാണ് ചേര്‍പ്പ് പോലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2025 നവംബറില്‍ ആണ് സംഭവം. സഹോദരന്റെ അശ്ലീല വീഡിയോ ഉണ്ടെന്നും അത് പുറത്ത് വിട്ട് സഹോദരനെയും കുടുംബത്തെയും അപമാനിക്കുമെന്നും പറഞ്ഞ് പല തവണയായിട്ടാണ് പണം തട്ടിയത്.
വ്യാജ അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കാണിച്ച് ഫൈസലിന്റെ സഹോദരന്‍ അഫ്സല്‍ ഡിസംബറില്‍ ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കി.

രണ്ട് പരാതികളിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് 2026 ജനുവരി 10-ന് അഫ്സല്‍ ഇരിങ്ങാലക്കുട ഡി വൈ.എസ്.പി.ക്ക് പരാതി നല്‍കി. ഫെബ്രുവരി 25-നാണ് ചേര്‍പ്പ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *