Newsskerala

അര്‍ജുന്‍ ആയങ്കി കേരളം വിട്ടതായി സംശയം

തൃശൂര്‍: ഇന്നലെ തൃശൂര്‍ നഗരത്തിലെത്തിയെന്ന്് സംശയിച്ചിരുന്ന അര്‍ജുന്‍ ആയങ്കി കേരളം വിട്ടതായി സൂചന.  വ്യാപകമായ തെരച്ചിലിനിടയിലും അര്‍ജുന്‍ ആയങ്കിയിലേക്ക് എത്താനാകാതെ പൊലീസ്. ഇന്നലെ പന്നിയങ്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിര്‍ത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.അര്‍ജുന്‍ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം.
അതിനിടയിലും സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. ‘തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’ എന്നുമാണ് അര്‍ജുന്‍ പോസ്റ്റില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാന്‍ഡിലുകളില്‍ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *