ബംഗളൂരു: ബംഗളൂരു- മൈസുരു എക്സ്പ്രസ്വേയില്‍ ബിഡദിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. കണ്ടക്ടര്‍ അരുണ്‍, ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.20 പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്‌സ് ബസാണ് ഇന്ന് രാവിലെ അപകടത്തില്‍ പെട്ടത്. റോഡിനു നടുവിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.








