Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിയെ തിരിച്ചറിഞ്ഞു

കുട്ടിക്ക് ജീവനോടെ രക്ഷപ്പെടാൻ സാധിച്ചത് ആലുവ ചാത്തൻപുറം റോഡ് നിവാസികൾ ഇന്ന് പുലർച്ചെ 2.30ന് റോട്ടിലിറങ്ങി തിരച്ചിൽ നടത്താൻ കാണിച്ച ജാഗ്രത ….. റോഡിലൂടെ വിവസ്ത്രയായി ചാത്തൻപുറം ഭാഗത്ത് നടന്നുവന്നിരുന്ന കുട്ടിയെ നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കൊച്ചി: ആലുവയിൽ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി പ്രദേശവാസിയെന്ന് റൂറല്‍ എസ്.പി വിവേക് കുമാര്‍ പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി …

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിയെ തിരിച്ചറിഞ്ഞു Read More »

കേന്ദ്രസഹായം രഹസ്യമാക്കിവെച്ചതിനെ  ചോദ്യം ചെയ്ത് സുരേഷ് ഗോപി,സ്മരണയുണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തല്‍

ശക്തനിലെ ആകാശപ്പാത സന്ദര്‍ശനം തൃശൂര്‍: ശക്തന്‍നഗറിലെ ആകാശപ്പാത സന്ദര്‍ശനത്തിനിടെ കോര്‍പറേഷന്‍ ഭരണസമിതിയ്‌ക്കെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. അമൃതം പദ്ധതിയുടെ ഭാഗമായി കേന്ദ്രഫണ്ട് ഉപയോഗിച്ചായിരുന്നു ആകാശപ്പാതയുടെ നിര്‍മ്മാണം. എന്നാല്‍ കേന്ദ്രഫണ്ട് രഹസ്യമാക്കിവെച്ചതിലും, കേന്ദ്രമന്ത്രിമാരെ ആരെയും ക്ഷണിക്കാത്തതിലും സുരേഷ്‌ഗോപി അതൃപ്തി അറിയിച്ചു. എങ്കിലും നാടിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു. ശക്തനിലെ മാര്‍ക്കറ്റ് വികസനത്തിനുള്ള ഫണ്ട് വിനിയോഗത്തില്‍ പരാതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂടുതല്‍ ധനസഹായം വേണമെങ്കില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം ദേശത്തിന് താരത്തിളക്കവുമായി ചലച്ചിത്ര നടി നിമിഷ ബിജോയും, തളിക്കുളം സ്വദേശി താരയും

തൃശൂര്‍: പതിനൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം പുലിക്കളി മഹോത്സവത്തിന് അണിചേരുന്ന പൂങ്കുന്നം സീതാറാം ദേശത്തിന്റെ പെണ്‍പുലിയായി പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരം നിമിഷ ബിജോയും, തളിക്കുളം സ്വദേശിനി താരയും. ചാലക്കുടി സ്വദേശിനിയായ നിമിഷ ഇതാദ്യമായാണ് പുലിക്കളിക്ക് വേഷമിടുന്നത്. ഏറേ നാളായി വ്രതമെടുത്ത് കാത്തിരുന്ന നിമിഷക്ക് പുലിവേഷമിടാന്‍ അവസരം നല്‍കിയത് പൂങ്കുന്നം സീതാറാം മില്‍ ദേശം സംഘാടകരായിരുന്നു. 2019 ൽ പുലിവേഷം കെട്ടിയ താര ഇത്തവണ മുഴുവൻ പുലിക്കളി സംഘങ്ങളേയും ബന്ധപ്പെട്ടെങ്കിലും ആരും അനുമതി നൽകിയിരുന്നില്ല. തുടർന്ന് ജില്ലാ …

സീതാറാം ദേശത്തിന് താരത്തിളക്കവുമായി ചലച്ചിത്ര നടി നിമിഷ ബിജോയും, തളിക്കുളം സ്വദേശി താരയും Read More »

ചെരിപ്പിട്ട പുലികളുമായി സീതാറാം മില്‍ ദേശം

തൃശൂര്‍: നാലോണ നാളിലെ പുലിക്കളി മഹോത്സവത്തില്‍ ഇതാദ്യമായി ചെരിപ്പിട്ട പുലികളുമായി സീതാറാം മില്‍ ദേശം. പുലിവരയില്‍ തിളങ്ങുന്ന പാദരക്ഷകളുമായി സീതാറാം ദേശത്തിന്റെ 51 പുലികളും ഇറങ്ങും.പുലികള്‍ക്ക് ഇത്തവണ പാദരക്ഷക്കായുള്ള മെറ്റീരിയല്‍സ് കൊണ്ടുവന്നത് ഡല്‍ഹിയില്‍ നിന്നാണ്. പെണ്‍പുലികളും  ഇത്തവണ സീതാറാം ദേശത്തിനായി വേഷമിടും  വരയൻപുലി ,പുള്ളിപുലി കരിമ്പുലി, കളര്‍ പുലികള്‍ എന്നിവര്‍ക്ക് അനുയോജ്യമായ പാദരക്ഷകളാണ് ഒരുക്കുന്നതെന്ന് കലാകാരന്‍ പ്രസാദ് തോട്ടപ്പത്ത് പറഞ്ഞു. 11 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ സീതാറാം ദേശം പുലിക്കളി മഹോത്സവത്തിന് ഇറങ്ങുന്നത്.

ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ

തിങ്കളില്‍ ത്രിവര്‍ണം കൊച്ചി: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ. രാജ്യമാകെ ആഘോഷം. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയച്ചു. പിന്നെ കാര്യങ്ങള്‍ നിയന്ത്രിച്ചത് പേടകത്തിലെ സോഫ്റ്റ്‌വെയറായിരുന്നു. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ  വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ച ശേഷമായിരുന്നു  ലാന്‍ഡിംഗ്.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് …

ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ Read More »

എ.സി.മൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. 128 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്

വടക്കാഞ്ചേരി:  128 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും കുന്നംകുളം എം.എല്‍.എയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. എ.സി.മൊയ്തീനുമായി അടുത്ത ബന്ധമുള്ള നാല് പേരുടെ വീടുകളിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നതായാണ് വിവരം. 300 കോടിയുടെ തട്ടിപ്പായിരുന്നു പോലീസ് കണ്ടെത്തിയത്. എ.സി.മൊയ്തീന്‍  വീട്ടിലുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് പരിശോധന. രാവിലെ ഏഴ് മണിയോടെയാണ് മൂന്ന് വാഹനങ്ങളിലായി ഇ.ഡി.സംഘം പരിശോധനയ്‌ക്കെത്തിയത്. പന്ത്രണ്ട് പേരാണ് അന്വേഷണസംഘത്തിലുളളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരാതിക്കാരനായ …

എ.സി.മൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. 128 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് Read More »

കുഴല്‍നാടന് നട്ടെല്ലുണ്ട്, മുഖ്യമന്ത്രിക്ക്ആണത്തമുണ്ടോയെന്ന് കെ.സുധാകരന്‍

കൊച്ചി: ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടന്‍ നട്ടെല്ലുണ്ടെന്ന്തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മകള്‍ വീണയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.സുധാകരന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴല്‍നാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കള്‍ക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ …

കുഴല്‍നാടന് നട്ടെല്ലുണ്ട്, മുഖ്യമന്ത്രിക്ക്ആണത്തമുണ്ടോയെന്ന് കെ.സുധാകരന്‍ Read More »

കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞു, 46 പേര്‍ക്ക് പരിക്ക്, ഒരാളുടെ  നില ഗുരുതരം

തൃശൂര്‍ :  കണിമംഗലം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് 46 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അന്‍പതിലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ഒരാളുടെ  നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവരെ ജൂബിലി മിഷന്‍, എലൈറ്റ്, ജില്ല ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. തൃപ്രയാറില്‍ നിന്നും പുറപ്പെട്ട് തൃശൂരിലേക്ക് വന്നിരുന്ന ക്രൈസ്റ്റ് എന്ന ബസാണ്  ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അടുത്ത മാസം വൈദ്യുതി ചാര്‍ജ് വര്‍ധനവിനും സാധ്യത; 21 ന് തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി

ലോഡ്‌ഷെഡ്ഡിംഗില്‍ തീരുമാനം 21ന് തൃശൂർ: സംസ്ഥാനത്ത്് ലോഡ്‌ഷെഡ്ഡിംഗിനും, വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കും സാധ്യതയേറി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മിക്കവാറും തീരുമാനമെന്നറിയുന്നു. ലോഡ്്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് 21 ന് തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും വേണ്ടി വന്നേക്കാമെന്നും മന്ത്രി സൂചന നല്‍കി.  ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്ന് 21ന് ചേരുന്ന ഉന്നത തല യോഗത്തിന് ശേഷം അറിയാമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. ഓണം കഴിഞ്ഞ് …

അടുത്ത മാസം വൈദ്യുതി ചാര്‍ജ് വര്‍ധനവിനും സാധ്യത; 21 ന് തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി Read More »

പ്രൗഡിയുടെ നിറവില്‍ ശക്തനില്‍ ആകാശപ്പാത തുറന്നു

തൃശൂര്‍: നഗരത്തിലെ തിരക്കേറിയ ശക്തന്‍നഗറിലെത്തുന്നവരുടെ സൗകര്യാര്‍ത്ഥം ആകാശപ്പാത തുറന്നു. ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ എട്ടു കോടി ചെലവിലാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍  ആകാശമേല്‍പ്പാലം നിര്‍മിച്ചത്. സംസ്ഥാനത്തെ ഏറ്റുവും നീളം കൂടിയ ആകാശപ്പാതയാണിത്. അമ്യത് പദ്ധതിയിലാണ് നിര്‍മാണം. ലോകനിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു .25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. വരുംതലമുറയ്ക്ക് മെച്ചപ്പെട്ട ജീവിതമാണ് ലക്ഷ്യം. തൃശ്ശൂരില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച …

പ്രൗഡിയുടെ നിറവില്‍ ശക്തനില്‍ ആകാശപ്പാത തുറന്നു Read More »

തൃശൂര്‍ ചേറൂരില്‍  ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ചു കൊന്ന്പ്രവാസി പോലീസില്‍ കീഴടങ്ങി

തൃശൂര്‍:  ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ പ്രവാസിയായ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട്  തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം  ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഉണ്ണിക്കൃഷ്ണനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇന്ന് വെളുപ്പിന്  ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ സൂൂപ്പര്‍മാര്‍ക്കറ്റില്‍ …

തൃശൂര്‍ ചേറൂരില്‍  ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ചു കൊന്ന്പ്രവാസി പോലീസില്‍ കീഴടങ്ങി Read More »

ജില്ലയില്‍ ബുധനാഴ്ച നേഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. നൈല്‍ ആശുപത്രിയിലെ നേഴ്സുമാരെ എം.ഡി മര്‍ദിച്ച സംഭവത്തില്‍….

തൃശൂര്‍: നാളെ ( ആഗസ്റ്റ് 10) ജില്ലയിലെ നേഴ്‌സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്ന് യുണൈറ്റഡ് നേഴ്‌സിംഗ് അസോസിയേഷന്‍ അറിയിച്ചു.കൈപ്പറമ്പ്  നൈല്‍ ആശുപത്രിയിലെ നേഴ്സുമാരെ എം.ഡി മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമ്പൂര്‍ണ പണിമുടക്ക്. നേഴ്‌സുമാരെ മര്‍ദിച്ച നൈല്‍ ആശുപത്രി എം.ഡി.ഡോ.അലോക് വര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. നൈല്‍  ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ മാസം  നേഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ …

ജില്ലയില്‍ ബുധനാഴ്ച നേഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. നൈല്‍ ആശുപത്രിയിലെ നേഴ്സുമാരെ എം.ഡി മര്‍ദിച്ച സംഭവത്തില്‍…. Read More »

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന

കൊച്ചി: ചിരിപ്പടങ്ങളുടെ സംവിധായകന്‍ ഇനി ഓര്‍മ. പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച സിനിമകളുടെ സംവിധായകനും രചയിതാവുമായിരുന്നു അദ്ദേഹം ഒരുഘട്ടത്തില്‍ നില മെച്ചപ്പെട്ടിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചതും ഹൃദയാഘാതം സംഭവിച്ചതും നില വഷളാക്കി. ഇന്നലെ  വൈകുന്നേരം മൂന്നോടെ ഹൃദയാഘാതം സംഭവിച്ചതിന് ശേഷം എക്‌മോ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നേരത്തെ ശ്വാസകോശ സംബന്ധമായ …

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന Read More »

രാഹുല്‍ വീണ്ടും ലോകസഭാംഗം; എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പുന:സ്ഥാപിച്ചു

കൊച്ചി: എ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിക്ക്് വീണ്ടും എം.പി.സ്ഥാനം തിരിച്ചുകിട്ടി. രാഹുലിന്റെ  ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടുന്നത് 134 ദിവസത്തിന് ശേഷമാണ്. രാഹുലിന് എം.പി.സ്ഥാനം തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇതിനായി …

രാഹുല്‍ വീണ്ടും ലോകസഭാംഗം; എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പുന:സ്ഥാപിച്ചു Read More »

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍

തൃശൂര്‍: പത്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് മഹത്തരമായ സംഭാവനകള്‍ നല്‍കിയ ദീര്‍ഘദര്‍ശി ആയിരുന്നുവെന്നും, അദ്ദേഹം രൂപം നല്‍കിയ സ്ഥാപനങ്ങള്‍ അതിന് ഉദാഹരണമാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് വൈദ്യരത്‌നം ചെയര്‍മാനായിരുന്ന അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച  മെന്റേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നതെന്നും, ദേശീയ ആയുഷ് പദ്ധതിയ്ക്കായി  2014-ല്‍ 78 …

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍ Read More »

രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടും; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

അപകീര്‍ത്തിക്കേസില്‍ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു, പരമാവധി ശിക്ഷ നല്‍കിയത് എ്ന്തിനെന്ന് കോടതി കൊച്ചി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസവിധി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പരമാവധി ശിക്ഷ നല്‍കിയതിന്റെ  കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ലോക്സഭാ എം.പി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ  അയോഗ്യത നീങ്ങും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. …

രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടും; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »

ഗണപതി മിത്തല്ല; മലക്കം മറിഞ്ഞ് ഗോവിന്ദന്‍. ഇനി ഷംസീറും തിരുത്തണമെന്ന്….

കൊച്ചി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. …

ഗണപതി മിത്തല്ല; മലക്കം മറിഞ്ഞ് ഗോവിന്ദന്‍. ഇനി ഷംസീറും തിരുത്തണമെന്ന്…. Read More »

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍  അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരെയായിരുന്നു സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിധി …

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം Read More »

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍

ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത് ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തൃശൂരിലെ സിദ്ധവൈദ്യാശ്രമം തൃശൂര്‍: ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത്  ഏഴരപതിറ്റാണ്ടിന്റെ മഹിതപാരമ്പര്യം പിന്തുടരുന്ന സിദ്ധവൈദ്യാശ്രമത്തിന്റെ  കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍. ഇരുപത് വര്‍ഷം മുന്‍പാണ് കര്‍ക്കിടകത്തില്‍  ഔഷധക്കഞ്ഞി വിതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ സിദ്ധവൈദ്യാശ്രമത്തിന്റെ പാർട്ണറായ  ടി എ  അങ്കിതിന്റെയും,  ഡോക്ടർ സഞ്ജന അങ്കിതിന്റെയും നേതൃത്വത്തിൽ തയ്യാറാക്കുന്ന ഔഷക്കഞ്ഞി ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. ഞവരയരി, ആശാളി, ഉലുവ തുടങ്ങി 37 തരം ഔഷധക്കൂട്ടുകള്‍ ചേര്‍ന്നതാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട്. …

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍ Read More »

സ്പീക്കര്‍ മാപ്പ് പറയണം:

ഗണപതിയെ ധ്യാനിച്ചുo , തേങ്ങയുടച്ചുംഎന്‍.എസ്.എസിന്റെ അവകാശസംരക്ഷണ ദിനാചരണം തൃശൂര്‍ : ഗണപതി ഭഗവാന്റെ രൂപസങ്കല്‍പത്തെ അപമാനിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ജില്ലയിലാകെ എന്‍.എസ്.എസിന്റെ പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ച  സ്പീക്കര്‍  ഷംസീര്‍  ഖേദം പ്രകടിപ്പിച്ചു ഹൈന്ദവസമൂഹത്തിനോട് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ  സ്പീക്കര്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തൃശൂര്‍ താലൂക്ക് എന്‍.എസ്.എസ്  യൂണിയന്‍ ഭാരവാഹികളുടെയും കരയോഗം പ്രതിനിധികളുടെയും യോഗം  ആവശ്യപ്പെട്ടു.പ്രസിഡന്റ് അഡ്വ എ.സുരേശന്‍ അധ്യക്ഷനായി.ചിറയ്ക്കല്‍ നാരായണന്‍കുട്ടി, കെ.നന്ദകുമാര്‍, കെ കൃഷ്ണകുമാര്‍,ഉണ്ണികൃഷ്ണന്‍, യു.വി.കൃഷ്ണനുണ്ണി, കെ.ഗിരിജ, …

സ്പീക്കര്‍ മാപ്പ് പറയണം: Read More »