അരുന്ധതി റോയുടെ മാതാവ് മേരി റോയ് അന്തരിച്ചു
ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിൽ സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തി പിതാവിൻറെ സ്വത്തിൽ പെൺമക്കൾക്കും തുല്യവിഹിത നേടിയെടുത്തതിലൂടെയാണ് മേരി റോയ് ശ്രദ്ധേയയായത് കോട്ടയം: എഴുത്തുകാരി അരുന്ധതി റോയുടെ മാതാവും സാമൂഹിക പ്രവർത്തകയുമായ മേരി റോയ്, 89, അന്തരിച്ചു. കോട്ടയം കളത്തിപ്പടിയിലെ വീട്ടിൽ ഇന്ന് രാവിലെ 9.15 ന് ആയിരുന്നു അന്ത്യം. തിരുവിതാംകൂർ ക്രിസ്ത്യൻ സ്വത്തവകാശ നിയമത്തിൽ പെൺമക്കൾക്കും തുല്യമായ പങ്കിന് അർഹതയുണ്ട് എന്ന ചരിത്രപരമായ വിധി 1986 ൽ സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കുന്നതിൽ വിജയിച്ച …