Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

പിണറായിയെ വെട്ടിലാക്കി ഗവര്‍ണര്‍; പോലീസ് സുരക്ഷ വേണ്ടെന്ന്….READ MORE

കോഴിക്കോട്:  പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനങ്ങളുടെ അടുത്തെത്തി. മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ വാങ്ങി.  കുട്ടികളെ ലാളിച്ചും, സെല്‍ഫിയെടുത്തും ഗവര്‍ണര്‍ തിരക്കേറിയ മിഠായിത്തെരുവിലും മാനാഞ്ചിറയിലുമായി  40 മിനിറ്റോളം ചിലവിട്ടു.തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്നും, ജനങ്ങള്‍ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന് അദ്ദേഹം നന്ദി അറിയിച്ചാണ് മടങ്ങിയത്.  തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡി.ജി.പിക്ക് കത്തയച്ചിട്ടുണ്ട്. കേരള …

പിണറായിയെ വെട്ടിലാക്കി ഗവര്‍ണര്‍; പോലീസ് സുരക്ഷ വേണ്ടെന്ന്….READ MORE Read More »

ഗവര്‍ണറെ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

കൊട്ടാരക്കര: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലാണിപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഈ നാടിനെയാണ് ആക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കണം. ഗവര്‍ണറുടേത് ജല്പനങ്ങളാണ്. അദ്ദേഹത്തെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക.വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് അദ്ദേഹം വിളിച്ചത്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിച്ചിക്കുന്നത്. എസ്.എഫ്.ഐയുടെ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന്് പറയാന്‍ എന്ത് ഉറപ്പാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. എന്താണ് തെളിവെന്നും അദ്ദേഹം ആരാഞ്ഞു.ഗവര്‍ണറെ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണം. ഇങ്ങനെ പോയാല്‍ കേന്ദ്ര, …

ഗവര്‍ണറെ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി Read More »

ഡി.ജി.പിയുടെ വസതിയില്‍ വന്‍സുരക്ഷാ വീഴ്ച

തിരുവനന്തപുരം:  ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബിന്റെ  ഔദ്യോഗിക വസതിയില്‍ വന്‍സുരക്ഷാ വീഴ്ച. ഡി.ജി.പിയുടെ വസതിയുടെ സുരക്ഷാച്ചുമതല റാപ്പിഡ് റെസ്്‌പോണ്‍സ് ടീമിനാണ്. പ്രതിഷേധക്കാരെ തടയാന്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ക്ക് കഴിഞ്ഞില്ല. വീട്ടില്‍ ഡി.ജി.പി ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.  വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെയാണ് ഡി.ജി.പിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തിയത്. . അഞ്ചോളം പ്രവര്‍ത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലീസ് …

ഡി.ജി.പിയുടെ വസതിയില്‍ വന്‍സുരക്ഷാ വീഴ്ച Read More »

വണ്ടിപ്പെരിയാര്‍ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍ : വണ്ടിപ്പെരിയാര്‍ കേസില്‍ ഗുരുതരമായ കൃത്യവിലോപം നടന്നുവെന്ന് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്ചയാണ് വരുത്തിയത്. സി.പി.എമ്മിന്റെ നേതാക്കളാണ് ഇതിന് വേണ്ടി ഇടപെട്ടത്. ഈ കേസ് കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടായി. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമങ്ങള്‍ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന അവസ്ഥയാണുള്ളത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല. സര്‍ക്കാരിന്റെ മാനവീയം വീഥിയാല്‍ വരെ സ്ത്രീകള്‍ക്ക് …

വണ്ടിപ്പെരിയാര്‍ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കെ.സുരേന്ദ്രന്‍ Read More »

മോദി ജനുവരി 2ന് തൃശൂരിലെത്തും, സ്ത്രീസംഗമത്തില്‍ 2 ലക്ഷം പേര്‍പങ്കെടുക്കും

തൃശൂര്‍: സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സംഗമം’ ജനുവരി 2ന് ബി.ജെ.പി തൃശ്ശൂരില്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.. രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകള്‍ പ്രധാനമന്ത്രിയെ കാണാനെത്തും. ചരിത്രപരമായ വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്ന ചടങ്ങ് കൂടിയായിരിക്കും ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനുവരി 2ന് ഉച്ചയ്ക്ക് 12 മണിയോടെ …

മോദി ജനുവരി 2ന് തൃശൂരിലെത്തും, സ്ത്രീസംഗമത്തില്‍ 2 ലക്ഷം പേര്‍പങ്കെടുക്കും Read More »

കെ.പി.വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്‍ (83) അന്തരിച്ചു. ഇന്ന് രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. കൊടകര, കുന്നംകുളം മണ്ഡലങ്ങളില്‍ നിന്ന് ആറ് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി, കെ.കരുണാകരന്‍ മന്ത്രിസഭകളില്‍ വനം മന്ത്രിയായിരുന്നു. 2005-ല്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് വനംമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.  കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി …

കെ.പി.വിശ്വനാഥന്‍ അന്തരിച്ചു Read More »

ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണ് സ്ത്രീകളെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോധവത്കരണത്തിന് വിധേയമാകുന്നത് സ്ത്രീകളാണെന്ന് സംസ്ഥാന  വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണിന്ന് സ്ത്രീകളെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബോധവത്കരണം വേണ്ടെന്ന നിലപാടിലാണ് പുരുഷന്‍മാര്‍.തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് തൃശൂര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍ തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണ്. പ്രസവിച്ചു കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത …

ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണ് സ്ത്രീകളെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ Read More »

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, എസ്.എഫ്്.ഐ സമരത്തെ ന്യായീകരിച്ച് മന്ത്രിമാര്‍ 

കോട്ടയം : ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ.്‌ഐയെ തള്ളാതെ മന്ത്രിമാരായ  മുഹമ്മദ് റിയാസും,രാജീവും. ഗവര്‍ണര്‍ക്കെതിരെയുളള എസ്.എഫ്.ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെ.എസ.്‌യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം.  എസ്.എഫ്.ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകു. ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമായിരുന്നു.  വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടൊയെന്ന് മന്ത്രി ചോദിച്ചു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്.ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇന്നലെ …

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, എസ്.എഫ്്.ഐ സമരത്തെ ന്യായീകരിച്ച് മന്ത്രിമാര്‍  Read More »

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു.: അക്രമ സംഭവം ഒന്നും നടന്നിട്ടില്ല.പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല.വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു,ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട.മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്.ആ വഴികളില്‍ എസ്എഫ്‌ഐ ക്കാരുണ്ടായിരുന്നു.ഒരു പൊലിസിന്റേയും …

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ Read More »

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു.: അക്രമ സംഭവം ഒന്നും നടന്നിട്ടില്ല.പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല.വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു,ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട.മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്.ആ വഴികളില്‍ എസ്എഫ്‌ഐ ക്കാരുണ്ടായിരുന്നു.ഒരു പൊലിസിന്റേയും …

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ Read More »

അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തില്‍,  പോലീസ് കാഴ്ചക്കാരായി നിന്നു, അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ 

ആഞ്ഞടിച്ച് ഗവര്‍ണര്‍  ന്യൂഡല്‍ഹി: തനിയ്‌ക്കെതിരായ എസ്.എഫ്.ഐയുടെ  പ്രതിഷേധസമരത്തില്‍ പോലീസ് കാഴ്ചക്കാരായി മാറിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും, പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തില്‍ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.  അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ …

അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തില്‍,  പോലീസ് കാഴ്ചക്കാരായി നിന്നു, അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ  Read More »

നവകേരള ബസിന് നേരെ ഷൂ ഏറ്; കെ.എസ്്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പെരുമ്പാവൂര്‍:  നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഐ.പി.സി 308, 283, 353 വകുപ്പുകളാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലു കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികള്‍ക്ക് ഉണ്ടെന്ന് എഫ്.ഐ.ആറിലുണ്ട്്്. കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രത

ഷൂവേറ് വൈകാരിക പ്രതികരണം മാത്രമെന്ന് വി.ഡി.സതീശന്‍

കാസര്‍കോട്: നവ കേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. മുന്‍പിലും പിമ്പിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസില്‍ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശന്‍ പരിഹസിച്ചു.  ശബരിമലയില്‍ വലിയ …

ഷൂവേറ് വൈകാരിക പ്രതികരണം മാത്രമെന്ന് വി.ഡി.സതീശന്‍ Read More »

ഷൂ എറിയുന്നത് ജനാധിപത്യസമരരീതിയല്ല, വൈകാരിക പ്രകടനം മാത്രം

തിരുത്തലുമായി കെ.എസ്.യു കൊച്ചി: ഷൂ എറിഞ്ഞത്് വൈകാരിക പ്രകടനം മാത്രമെന്നും, ഇത്തരം സമരരീതി ആവര്‍ത്തിക്കില്ലെന്നും കെ.എസ്്.യു നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനെതിരെ കെ.എസ്.യുക്കാര്‍ ഷൂ എറിഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യു നേതൃത്തിന്റെ തിരുത്തല്‍.   ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.  ഇത്തരത്തിലുള്ള സമരമാര്‍ഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ട്്്.  ഷൂ ഏറ് സമരം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്നും കെ.എസ്.യു …

ഷൂ എറിയുന്നത് ജനാധിപത്യസമരരീതിയല്ല, വൈകാരിക പ്രകടനം മാത്രം Read More »

കര്‍ണാടക സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന്: ഡി.കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന് ജനതാദള്‍ നേതാവ് ഡി.കുമാരസ്വാമി. കോണ്‍ഗ്രസ് സര്‍ക്കാരിലെ ഒരു മന്ത്രി ബി.ജെ.പിയിലേക്ക് പോകും. ഈ മന്ത്രിക്ക്് അറുപത് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അട്ടിമറി നീക്കം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Photo Credit: Facebook

കാനം രാജേന്ദ്രന് വിട; കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു

കൊച്ചി: സി.പി.ഐയുടെ അമരക്കാരന്‍ കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ  ജനനം. എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും …

കാനം രാജേന്ദ്രന് വിട; കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു Read More »

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം സ്ത്രീധനമായി നല്‍കാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയില്‍ യുവ ഡോക്ടര്‍ ആത്മഹത്യസംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പരസ്്പര സ്‌നേഹത്തേക്കാള്‍, കരുതലിനേക്കാള്‍ പണമാണ് വലുതെന്നായിരുന്നു കാമുകനായ ഡോ.റുവൈസിന്റെ വാദം. ഡോ.റുവൈസിന്റെ വീട്ടുകാരും സ്ത്രീധനത്തുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.പണത്തേക്കാള്‍ വലുതെന്നും സമൂഹത്തില്‍ ഇല്ലെന്ന തിരിച്ചറിവിലുണ്ടായ കടുത്ത നിരാശയിലാണ് യുവ ഡോക്ടറായ ഷഹന ജീവനൊടുക്കിയത്. പ്രതിസന്ധികളില്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ പിതാവ് രണ്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞതിന്റെ വേദനയും ഡോ.ഷഹനയെ തളര്‍ത്തി. ഏറെ നാള്‍ മോഹിച്ച വിവാഹത്തില്‍ നിന്ന് ഇഷ്ടകാമുകന്‍ പിന്‍മാറിയതിന്റെ വിരഹദു:ഖത്തില്‍ …

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍ Read More »

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്തം തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്ത നിലപാടും, നേതാക്കള്‍ക്കിടയിലെ തമ്മിലടിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ചതിലും വിപരീതഫലമാണ് ഉണ്ടായത്.ഒറ്റയ്ക്ക് നിന്ന് വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ അതിരുവിട്ട ആത്മവിശ്വാസം പ്രത്യേകിച്ച് രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഗുണകരമായി. തൃശൂരില്‍ നവകേരളസദസ്സുമായി ബന്ധപ്പെട്ട് പ്രഭാതയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.മധ്യപ്രദേശില്‍ നല്ല സ്വാധീനം ഉണ്ടായിരുന്ന സമാജ്‌വാദി പാര്‍ട്ടിയെ കൂടെ കൂട്ടിയില്ല. യോജിപ്പിച്ച് നിര്‍ത്താന്‍ പറ്റിയവരെ അകറ്റി ഒറ്റയ്ക്ക്  മത്സരിക്കാനാണ് മധ്യപ്രദേശില്‍ …

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്തം തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More »

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

തൃശൂർ: കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്. കെ.എസ്.യു ബഹു.ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ …

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു Read More »

കേരളവർമ്മയിൽ എസ്.എഫ്.ഐക്ക് ജയം

തൃശൂർ : ശ്രീ കേരളവര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐ യ്ക്ക് . എസ്.എഫ്.ഐ യിലെ ചെയർമാൻ സ്ഥാനാർഥി പി. എസ് അനിരുദ്ധൻ മൂന്ന് വോട്ടിനാണ് റീ കൗണ്ടിംഗിൽ വിജയിച്ചത്.കനത്ത സുരക്ഷയിൽ രാവിലെ തുടങ്ങിയ വോട്ടെണ്ണൽ വൈകിട്ട് നാലരയോടെയാണ് സമാപിച്ചത്.. സിസി ടിവി ക്യാമറയുള്ള പ്രിന്‍സിപ്പലിന്റെ റൂമിലാണ് വോട്ടെണ്ണിയത് വോട്ടെണ്ണുന്നത് ക്യാമറയില്‍ പകര്‍ത്തി.അഞ്ച് അധ്യാപകരും, നാല് ജീവനക്കാരും ചേര്‍ന്നാണ് വോട്ടെണ്ണിയത്. റിട്ടേണിംഗ് ഓഫീസര്‍ക്ക് പുറമേ പ്രിന്‍സിപ്പലായിരുന്നു നിരീക്ഷകന്‍.നേരത്തെ ചെയര്‍മാനായി വിജയിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി കെ.എസ്.അനിരുദ്ധന്റെ …

കേരളവർമ്മയിൽ എസ്.എഫ്.ഐക്ക് ജയം Read More »