Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് പറഞ്ഞത് അയാളെ വേഗം കണ്ടെത്താൻ വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്ന് അഫ്സാന പോലീസ് പത്തനംതിട്ടയിൽ നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വാടകവീട് ചവിട്ടി പൊളിച്ച് ഉള്ളിൽ കടന്ന് അമ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്ന് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന വർ. പോലീസ് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്ന പോലെയാണ് പത്തനംതിട്ടയിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് നാട്ടുകാർ കൊച്ചി: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. …

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി Read More »

സാംസ്കാരിക പ്രതിരോധ പരിപാടി

തൃശൂർ : അക്കാദമി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം സാഹിത്യ അക്കാദമി ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ പരിപാടി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ മുരളി, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി ടി.സുധാകരൻ, അശോകൻ ചരുവിൽ , സി.പി.അബൂബക്കർ , അക്കാദമി എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ അക്കാദമി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ.എസ്.സുനിൽകുമാർ , വി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ലളിതകലാ അക്കാദമി പരിസരത്തു നിന്നും സാഹിത്യ അക്കാദമി ജംഗ്ഷൻ …

സാംസ്കാരിക പ്രതിരോധ പരിപാടി Read More »

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം

തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തയ്യാറാക്കിയ സാംപിള്‍ വീഡിയോ …

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം Read More »

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് തൃശൂര്‍: സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. പി.വിജയകുമാരന്‍ നഗറില്‍ ( ചെമ്പൂക്കാവ് അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍) ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് സാമ്പത്തിക ഭദ്രത നല്‍കുന്ന ജോലിയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ചെയ്യുന്നതെങ്കിലും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. സംഘടിത പ്രവര്‍ത്തനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ …

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം Read More »

കിസാൻ ജനത ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

പ്രസിദ്ധീകരണത്തിന്: തൃശ്ശൂർ: നെൽകർഷകരുടെ സംഭരിച്ച വിലനല്കുക, താങ്ങുവില 35 രൂപയാക്കുക, മലയോര കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി.കർഷക കൂട്ടായ്മയായ കിസാൻ ജനത ജില്ലാ കമ്മിറ്റി ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സർക്കാരുകൾ കർഷകൻ്റെ രോദനം കാണുന്നില്ലായെന്നും എന്നും കർഷക സമൂഹം അവഗണനയിൽ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കർഷകന് വേണ്ടി പ്രസംഗിക്കുകയും കർഷകനെ സഹായിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു.മലയോര കർഷകർ …

കിസാൻ ജനത ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. Read More »

തകർന്ന റോഡുകളുടെ വിഷയം ഏറ്റെടുത്ത് സംഘടന; സർക്കാരിന് നിവേദനം നൽകും

തൃശ്ശൂർ: ജില്ലയിലെ പല പ്രധാനപ്പെട്ട റോഡുകളുടെയും അവസ്ഥപരിതാപകരമാണെന്നും റോഡപകടങ്ങൾക്ക് ഒരു പ്രധാന കാരണം തകർന്ന് കിടക്കുന്ന റോഡുകൾ ആണെന്നും സി.പി.എസ്.ജെ (സെൻറർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്) തൃശൂർ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു . ജില്ലാ പ്രസിഡന്റ് പി .സി .തോമസ് മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ വൈസ് ചെയർമാൻ ടി. കെ .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .അഡ്വ: സി.എ ജോജോ ,കെ എൻ .ദാനചന്ദ്രൻ ജ്യോതി രാമകൃഷ്ണൻ , പ്രേംജി സി.ബി …

തകർന്ന റോഡുകളുടെ വിഷയം ഏറ്റെടുത്ത് സംഘടന; സർക്കാരിന് നിവേദനം നൽകും Read More »

തകര്‍ന്നു വീണ ബസ് സ്റ്റാന്‍ഡിന്റെ അവശിഷ്ടങ്ങള്‍ മാറ്റി

ന്യൂസ്സ് കേരള ഡോട്ട് കോം ഇംപാക്ട് തൃശൂര്‍: നഗരമധ്യത്തിലുള്ള ടൗണ്‍ഹാള്‍ വളപ്പിലെ റോഡരികിലുള്ള  അപകടാവസ്ഥയിലായ വന്‍ മരങ്ങള്‍ വെട്ടിമാറ്റും. റോഡിലേക്ക് തകര്‍ന്നു വീണ  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റി. അപകടാവസ്ഥയിലുള്ള ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളെക്കുറിച്ചും, റോഡിലേക്ക് വീണുകിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ന്യൂസ്സ് കേരള ഡോട്ട് കോം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  കഴിഞ്ഞയാഴ്ച ടൗണ്‍ഹാള്‍ വളപ്പിലെ മരം റോഡിലേക്ക് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിരുന്നു. മരം വീണത് വെളുപ്പിനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പാലസ് …

തകര്‍ന്നു വീണ ബസ് സ്റ്റാന്‍ഡിന്റെ അവശിഷ്ടങ്ങള്‍ മാറ്റി Read More »

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം കരിവീരന്‍മാരെ കണികണ്ടുണരാന്‍ പൂരനഗരം ഒരുങ്ങി. കര്‍ക്കിടകം തുടങ്ങുന്ന 17ന് തിങ്കളാഴ്ച വിഘ്‌നേശ്വര പ്രീതിയ്ക്കായി വടക്കുന്നാഥക്ഷേത്രത്തില്‍ നടത്തുന്ന ആനയൂട്ടിന് അറുപതോളം ആനകള്‍ അണിനിരക്കുമെന്ന് വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു.  രാവിലെ ഒന്‍പതരയ്ക്ക് ആനയൂട്ട് തുടങ്ങും. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കും. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കുക. കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണീര്‍ …

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി Read More »

ചേലക്കരയില്‍ കാട്ടാനയെ കൊന്നുകുഴിച്ചുമൂടി, ആനയുടെ ഒരു കൊമ്പ് കണ്ടെടുത്തു WATCH VIDEO

തൃശൂർ: ചേലക്കര മുള്ളൂര്‍ക്കരക്കടുത്ത് വാഴക്കോട്് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം.  റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ തോട്ടം. ആനയുടെ ഒരു കൊമ്പ് കണ്ടെത്തി. കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊമ്പ് കണ്ടെത്തിയത്. വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ …

ചേലക്കരയില്‍ കാട്ടാനയെ കൊന്നുകുഴിച്ചുമൂടി, ആനയുടെ ഒരു കൊമ്പ് കണ്ടെടുത്തു WATCH VIDEO Read More »

വിക്ടര്‍ ജോര്‍ജ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്‍

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ മനോരമ ഫോട്ടോഗ്രാഫറായ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മയ്ക്കായി സ്മാരകം വേണമെന്ന്മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ഉണ്ണി കോട്ടക്കല്‍ . ജോലിയ്ക്കിടയിലായിരുന്നു വിക്ടറിന്റെ ജീവത്യാഗം. വിക്ടറിനോടുള്ള ആദരവായി തൃശൂരില്‍ പ്രതിമ സ്ഥാപിക്കണം.  ഓര്‍മ പുതുക്കാന്‍ പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കണം. വിക്ടര്‍ ജോര്‍ജിന്റെ ജോലിയിലെ  ആത്മാര്‍ത്ഥതയും, ആത്മാര്‍പ്പണവും പത്രഫോട്ടോഗ്രാഫര്‍മാര്‍ മാതൃകയാക്കണം. ബുദ്ധി ഉപയോഗിച്ചാണ് ഫോട്ടോയെടുക്കേണ്ടതെന്ന് വിക്ടര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് ഹാളില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ …

വിക്ടര്‍ ജോര്‍ജ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്‍ Read More »

വിദ്യാലയങ്ങൾക്ക് നാളെയും അവധി

തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി നാളെ (വ്യാഴം) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രിയപ്പെട്ട കുട്ടികളെ, ഇന്നും നല്ല മഴയാണല്ലോ അതുകൊണ്ടു ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് ഇന്നലെ പറഞ്ഞത് ഒന്നും മറക്കല്ലേ മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. വീട്ടിൽ ഇരുന്നു മൊബൈൽ ഫോണിൽ കളിക്കാതെ നല്ല …

വിദ്യാലയങ്ങൾക്ക് നാളെയും അവധി Read More »

വിദ്യാലയങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം

തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും, മാധ്യമവേട്ടക്കെതിരെയും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി . സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേസ് എടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമം വിലപ്പോവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി  ആവശ്യപ്പെട്ട് തൃശൂർ സിറ്റി …

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം Read More »

103-ാം വയസ്സില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ   പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. 1979-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവിലെ ‘മുക്ത’ യിലേക്ക് താമസം മാറ്റിയിരുന്നു .ചെറുപ്പത്തിലേ അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. വി. ടി. ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങളോട് ചേര്‍ന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. വി. …

103-ാം വയസ്സില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു Read More »

തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം …..

തൃശൂർ: തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം സാധാരണക്കാർ അതിന്റെ ഇരയാകുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ. തെരുവുനായ്ക്കളുടെ ആക്രമങ്ങൾക്കെതിരെയും തെരുവുനായ പ്രശ്നത്തിൽ സർക്കാരിൻ്റെ മെല്ലേ പോക്ക് നയത്തിനെതിരെയും ആം ആദ്മി പാർട്ടി സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ‘കുട്ടികൾ കൂട്ടിലും പട്ടികൾ നാട്ടിലും’ എന്ന പ്രതിഷേധ പരിപടിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ്റെ മുന്നിൽ നടന്ന പരിപാടി ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡൻ്റ് ജിതിൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി …

തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം ….. Read More »

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി

തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലായിരുന്നു ഒഡീഷയില്‍ നിന്ന് കേടായ മത്സ്യം തൃശൂരിലെ നാല് വ്യാപാരികള്‍ക്കായി കൊണ്ടുവന്നത്.സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാവിഭാഗം സര്‍ക്കിള്‍ ഓഫീസര്‍ ഡോ.രേഖാ മോഹന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പരിശോധനയ്ക്ക് റെയില്‍വെ ആരോഗ്യവിഭാഗം അനുമതി നല്‍കിയില്ല. ഇന്ന് രാവിലെയോടെ റെയില്‍വെ പരിസരത്താകെ ദുര്‍ഗന്ധം രൂക്ഷമായി. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നതോടെയാണ് പരിശോധനയ്ക്ക് റെയില്‍വെ വഴങ്ങിയത്. 17 മണിക്കൂറോളം വൈകിയ ശേഷമാണ് …

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി Read More »

ഒടുവിൽ വിദ്യ അറസ്റ്റിൽ; കേസെടുത്ത് പതിനഞ്ചാം ദിവസം അറസ്റ്റ്

കൊച്ചി: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍. അഗളി പോലീസ് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ പിടികൂടിയത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒളിവിലായതിന്റെ പതിനഞ്ചാം ദിവസം പോലീസ് വിദ്യയെ കണ്ടെത്തിയത്. നാളെ പാലക്കാട് മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. വടകര, പയ്യോളി ഭാഗങ്ങളില്‍  വിദ്യ ഉണ്ടായിരുന്നതായി പോലീസിന സൂചന ലഭിച്ചിരുന്നു. ജൂണ്‍ 6നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കോളേജില്‍ നൽകി ഗസ്റ്റ് ലക്ചർ ജോലി നേടാൻ ശ്രമിച്ചതിന് കേസ് എടുത്തത്. ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി കോളേജില്‍ വിദ്യ …

ഒടുവിൽ വിദ്യ അറസ്റ്റിൽ; കേസെടുത്ത് പതിനഞ്ചാം ദിവസം അറസ്റ്റ് Read More »

ദേവമാത സ്‌കൂളിലെ കുട്ടിവോട്ടര്‍മാര്‍ ഹാപ്പി

ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം വഴി അതിവേഗം തിരഞ്ഞെടുപ്പ് തൃശ്ശൂര്‍: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ സ്‌കൂള്‍ ലീഡർ തിരഞ്ഞെടുപ്പ് ചരിത്രമായി. കേരളത്തില്‍ ഇതാദ്യമായാണ് ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ച് സ്‌കൂളില്‍ കാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ  കാബിനറ്റ് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടുചെയ്തു.  32 ബൂത്തുകളിലായി 3,150 വിദ്യാര്‍ഥികളാണ് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് സീനീയര്‍ …

ദേവമാത സ്‌കൂളിലെ കുട്ടിവോട്ടര്‍മാര്‍ ഹാപ്പി Read More »

52 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ സ്വന്തമാക്കിയസി.ഐ.ടി.യു നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കും

കൊച്ചി: അരക്കോടി വിലമതിക്കുന്ന ആഢംബര വാഹനമായ മിനി കൂപ്പര്‍ വാങ്ങിയ സി.ഐ.ടി.യു നേതാവ് പി കെ അനില്‍കുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് നീക്കം. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കും.  ഇക്കാര്യത്തില്‍ ഇന്ന് കൂടിയ  സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായറിയുന്ു.  അനില്‍കുമാറിന് സി.ഐ.ടി.യു ഭാരവാഹിത്വമാണ് ഉള്ളത്. ഈ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാന്‍ സി.ഐ.ടി.യുവിന് സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കും. ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തി. ലളിത …

52 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ സ്വന്തമാക്കിയസി.ഐ.ടി.യു നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കും Read More »

കൊച്ചി ടിവിഎസ് ഐക്യൂബ്  സ്കൂട്ടറുകളുടെ  വില പുതുക്കി നിശ്ചയിച്ചു

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം  രണ്ട്  സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍  വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ  വര്‍ധനവാണ്  ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത  ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും. 2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള   ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ്  കൊച്ചി ഓണ്‍-റോഡ് വില.ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക  വര്‍ഷത്തില്‍  സ്കൂട്ടറുകളുടെ  ശ്രേണിയില്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല്  രേഖപ്പെടുത്തിയെന്നും,  സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ  തെളിവാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു.