ഒല്ലൂർ-കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസായ എ.മാധവൻ സ്മാരക മന്ദിരം ആക്രമിച്ചു. ഓഫീസിന് മുന്നിലെ ബോർഡുകൾ നശിപ്പിച്ചു Watch Video
കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം തൃശൂർ: കുട്ടനെല്ലൂരിലെ കോൺഗ്രസ് ഓഫീസായ എ. മാധവൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും പാർട്ടി ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗവും നടത്തി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോബേറിന് ശേഷം ഇന്ന് പുലർച്ചെയാണ് കോൺഗ്രസ് ഓഫീസ് തകർക്കപ്പെട്ടത്. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കോൺഗ്രസ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ സിപിഎം …