എമ്പുരാൻ വിവാദത്തിൽ മോഹൻലാലിന്റെ ഖേദം
കൊച്ചി: ആളിക്കത്തിയ എമ്പുരാൻ സിനിമാ വിവാദത്തിൽ പുതിയ വഴിത്തിരിവ്. നായകനായി അഭിനയിക്കുന്ന മോഹൻലാൽ സിനിമ സംബന്ധിച്ചുള്ള വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഞായറാഴ്ച രാവിലെ കുറിപ്പ് പങ്കുവെച്ചു. സംഘപരിവാർ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണ് ചിത്രം എന്ന കടുത്ത വിമർശനങ്ങൾ ഉയരുകയും പലരും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്യുന്ന സാഹചര്യത്തിലും ആണ് നടൻറെ ഖേദപ്രകടനം. വിവാദം സംബന്ധിച്ച് ഉത്തരവാദിത്വം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്നും വിവാദ ഭാഗങ്ങൾ സിനിമയിൽനിന്ന് മാറ്റുകയാണ് എന്നും കുറിപ്പിലുണ്ട്. ആവിഷ്കാര …