Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടും; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

അപകീര്‍ത്തിക്കേസില്‍ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു, പരമാവധി ശിക്ഷ നല്‍കിയത് എ്ന്തിനെന്ന് കോടതി കൊച്ചി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസവിധി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പരമാവധി ശിക്ഷ നല്‍കിയതിന്റെ  കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ലോക്സഭാ എം.പി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ  അയോഗ്യത നീങ്ങും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. …

രാഹുലിന് എം.പിസ്ഥാനം തിരിച്ചുകിട്ടും; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »

ഗണപതി മിത്തല്ല; മലക്കം മറിഞ്ഞ് ഗോവിന്ദന്‍. ഇനി ഷംസീറും തിരുത്തണമെന്ന്….

കൊച്ചി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. …

ഗണപതി മിത്തല്ല; മലക്കം മറിഞ്ഞ് ഗോവിന്ദന്‍. ഇനി ഷംസീറും തിരുത്തണമെന്ന്…. Read More »

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍  അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരെയായിരുന്നു സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിധി …

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം Read More »

സ്പീക്കര്‍ മാപ്പ് പറയണം:

ഗണപതിയെ ധ്യാനിച്ചുo , തേങ്ങയുടച്ചുംഎന്‍.എസ്.എസിന്റെ അവകാശസംരക്ഷണ ദിനാചരണം തൃശൂര്‍ : ഗണപതി ഭഗവാന്റെ രൂപസങ്കല്‍പത്തെ അപമാനിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ജില്ലയിലാകെ എന്‍.എസ്.എസിന്റെ പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ച  സ്പീക്കര്‍  ഷംസീര്‍  ഖേദം പ്രകടിപ്പിച്ചു ഹൈന്ദവസമൂഹത്തിനോട് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ  സ്പീക്കര്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തൃശൂര്‍ താലൂക്ക് എന്‍.എസ്.എസ്  യൂണിയന്‍ ഭാരവാഹികളുടെയും കരയോഗം പ്രതിനിധികളുടെയും യോഗം  ആവശ്യപ്പെട്ടു.പ്രസിഡന്റ് അഡ്വ എ.സുരേശന്‍ അധ്യക്ഷനായി.ചിറയ്ക്കല്‍ നാരായണന്‍കുട്ടി, കെ.നന്ദകുമാര്‍, കെ കൃഷ്ണകുമാര്‍,ഉണ്ണികൃഷ്ണന്‍, യു.വി.കൃഷ്ണനുണ്ണി, കെ.ഗിരിജ, …

സ്പീക്കര്‍ മാപ്പ് പറയണം: Read More »

വൈദ്യരത്നം മെന്റേഴ്സ് ഡെ ആഗസ്റ്റ് 5ന് തൈക്കാട്ടുശ്ശേരിയിൽ

തൃശൂര്‍: വൈദ്യരത്‌നം ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പദ്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 5ന് വൈദ്യരത്‌നം ഗ്രൂപ്പ് മെന്റേഴ്‌സ് ഡെ ആചരിക്കുന്നു ഒല്ലൂര്‍ തെക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് രാവിലെ 9.30ന് മെന്റേഴ്‌സ് ഡെയുടെ ഉദ്ഘാടനവും, ‘ധര്‍മസാഗരം’ ‘ആയുര്‍ജ്യോതി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിക്കും. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്സ് അധ്യക്ഷത വഹിക്കും. പുതുക്കിയ വൈദ്യരത്‌നം ഹോസ്പിറ്റല്‍ ലോഗോയുടെ പ്രകാശനവും, ആത്മമിത്ര മാധ്യമ പുരസ്‌കാരവും …

വൈദ്യരത്നം മെന്റേഴ്സ് ഡെ ആഗസ്റ്റ് 5ന് തൈക്കാട്ടുശ്ശേരിയിൽ Read More »

ഗണപതി പരാമര്‍ശം: സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ്; മറുപടിയുമായി ഗോവിന്ദൻഗണപതി

കൊച്ചി: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍.എസ്.എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി.പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധനാ മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  ഗണപതിയെ സ്പീക്കര്‍ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍  പ്രതിഷേധത്തിലാണ്. ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ  പ്രസംഗത്തെ ചൊല്ലിയാണ് സംഘപരിവാര്‍ സംഘടനകള്‍ സ്പീക്കര്‍ക്ക് നേരെ തിരിഞ്ഞത്. എൻഎസ്എസിന് മറുപടിയുമായി ഗോവിന്ദൻ …

ഗണപതി പരാമര്‍ശം: സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ്; മറുപടിയുമായി ഗോവിന്ദൻഗണപതി Read More »

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം

പ്രതി അസഫാക്ക് കുറ്റം സമ്മതിച്ചു, കുഞ്ഞിനെ കണ്ടെത്താന്‍ വൈകിയതില്‍ മാപ്പ് പറഞ്ഞ് പോലീസ് കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ ദമ്പതികളുടെ മകളായ അഞ്ചു വയസുകാരിയെ ബീഹാര്‍ സ്വദേശിയായ അസഫാക്ക് ആലം (26) …

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം Read More »

പ്രിന്‍സിപ്പല്‍ നിയമന പട്ടിക: തൃശൂരില്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ബിന്ദു

തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവരെ കോടതി കയറ്റുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.  പ്രിന്‍സിപ്പല്‍ നിയമനപ്പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം അവര്‍ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. നിയമനം യു.ജി.സി ചട്ടപ്രകാരമാണ് നടത്തിയത്. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയാണ്. ഒഴിവാക്കപ്പെട്ടവര്‍ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചത്. പട്ടികയില്‍ ആരെയെങ്കിലും കുത്തിക്കയറ്റണമെന്ന താല്‍പര്യമൊന്നും സര്‍ക്കാരിനില്ല. പ്രിന്‍സിപ്പല്‍ നിയമന …

പ്രിന്‍സിപ്പല്‍ നിയമന പട്ടിക: തൃശൂരില്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ബിന്ദു Read More »

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് പറഞ്ഞത് അയാളെ വേഗം കണ്ടെത്താൻ വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്ന് അഫ്സാന പോലീസ് പത്തനംതിട്ടയിൽ നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വാടകവീട് ചവിട്ടി പൊളിച്ച് ഉള്ളിൽ കടന്ന് അമ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്ന് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന വർ. പോലീസ് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്ന പോലെയാണ് പത്തനംതിട്ടയിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് നാട്ടുകാർ കൊച്ചി: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. …

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി Read More »

ഗായിക ചിത്രയ്ക്ക് അറുപതാം പിറന്നാള്‍,പാടിയത് 25,000ത്തിലധികം ഗാനങ്ങള്‍

ഗാനകോകിലത്തിന് ഷഷ്ടിപൂര്‍ത്തിയുടെ പുണ്യം കൊച്ചി: മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്തിയ സ്വരദേവതയായ ഗായിക ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഉറക്കുപാട്ടിലൂടെ, പ്രണയ, ഭക്തിഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളുടെ ഇഷ്ടഗായികയാണ് ചിത്ര.  അനന്തപുരിയിലാണ് ചിത്രയുടെ ജനനം.  നാദോപാസനയുടെ ലോകത്ത് അരനൂറ്റാണ്ടായിട്ടും ചിത്രയുടെ പാട്ടുകള്‍ ഇന്നും മധുരതരം തന്നെ. ഇതിനകം ഇരുപത്തയ്യായിരത്തോളം  ഗാനങ്ങളാണ് ചിത്ര ആലപിച്ചത്.ഇന്ന് കൊച്ചിയിലാണ് ചിത്ര. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗാണ് രാവിലെ 7 മുതല്‍. സുഹൃത്തുക്കളായ പാട്ടുകാരും സംഗീത സംവിധായകരും സസ്‌പെന്‍സ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകര്‍ ചിത്രയ്ക്ക് …

ഗായിക ചിത്രയ്ക്ക് അറുപതാം പിറന്നാള്‍,പാടിയത് 25,000ത്തിലധികം ഗാനങ്ങള്‍ Read More »

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് പോലീസ് സ്വമേധയാ കേസെടുത്തു

സുരക്ഷാ പരിശോധന അല്ലാതെ മറ്റു നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ന് തന്നെ തിരിച്ചു നൽകുമെന്ന് പോലീസ് കൊച്ചി: ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രസംഗത്തിനിടെ മൈക്ക് ഓഫായതിനെതിരെ സ്വമേധയാ കേസെടുത്തു.  പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് കന്റോണ്‍മെന്റ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിലുള്ളത്. തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അപശബ്ദത്തോടെ മൈക്ക് …

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് പോലീസ് സ്വമേധയാ കേസെടുത്തു Read More »

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം

തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തയ്യാറാക്കിയ സാംപിള്‍ വീഡിയോ …

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം Read More »

അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയില്‍

കൊച്ചി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.അടിമാലിയില്‍ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിജയരാജിന്റെ കൈപ്പത്തില്‍ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. വിജയരാജ് അപകടനില തരണം …

അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയില്‍ Read More »

പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന്‍ ആഷിക് (23) ആണ് മരിച്ചത്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന്  ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇരുട്ടും, കനത്തമഴയും മൂലം ഇന്നലെ രാത്രി ഒന്‍പതരയോടെ കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്നലെ  വൈകുന്നേരത്തോടെയാണ് പനമുക്കില്‍ കോള്‍പ്പാടത്ത് മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിന് പിന്നാലെ മറ്റ് …

പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More »

മാളികപ്പുറം സിനിമയെയും ബാലതാരം ദേവനന്ദയെയും തഴഞ്ഞത്തിൽ ജൂറിക്കും സംസ്ഥാന സർക്കാരിനും വിമർശനം

സംസ്ഥാന ചലച്ചിത്രപുരസ്‌കാരം കാണികളുടെ മനംകവര്‍ന്ന ദേവനന്ദയെ മികച്ച  ബാലതാരമായി പരിഗണിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന പ്രവാഹം തൃശൂര്‍: ‘മാളികപ്പുറം’ സിനിമയിലൂടെ ലക്ഷങ്ങളുടെ മനംകവര്‍ന്ന ദേവനന്ദയെ ബാലതാരത്തിനുള്ള അവാര്‍ഡിനായി പരിഗണിക്കാത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ രൂക്ഷ വിമര്‍ശനം.ചില പ്രമുഖ താരങ്ങള്‍ അടക്കമുള്ള ഒരു വിഭാഗം ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തുന്നത്. നടന്‍ ശരത് ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ”എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍… എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, …

മാളികപ്പുറം സിനിമയെയും ബാലതാരം ദേവനന്ദയെയും തഴഞ്ഞത്തിൽ ജൂറിക്കും സംസ്ഥാന സർക്കാരിനും വിമർശനം Read More »

മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് നന്‍പകല്‍ നേരത്ത് മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കൊച്ചി: 2022 -ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. കുഞ്ചാക്കോ ബോബനും, അലന്‍സിയര്‍ ലേ ലോപ്പസിനും മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി …

മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് നന്‍പകല്‍ നേരത്ത് മികച്ച ചിത്രം Read More »

പുരുഷന്മാരിലെ വന്ധ്യത, പ്രശ്നങ്ങളും പരിഹാരങ്ങളും; ഡോ. സന്ദീപ് പ്രഭാകരൻ എഴുതുന്നു

കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ആർക്കാണ് കുഴപ്പമെന്നാകും പിന്നീടുള്ള ചോദ്യങ്ങൾ. കുട്ടികൾ പതുക്കെ മതി എന്ന് ചിന്തിക്കുന്നവരെ ബാധിക്കില്ലെങ്കിലും ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവരെ ഏറെ വിഷമിപ്പിക്കുന്നതാണ് ഇത്തരം ചോദ്യങ്ങൾ. പണ്ടുകാലത്ത് കുട്ടികൾ ഉണ്ടാകാതിരുന്നാൽ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത ചോദ്യം ചെയ്യുന്നതും പുരുഷ വന്ധ്യത സൗകര്യപൂർവ്വം മറക്കുന്നതും സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് പുരുഷ വന്ധ്യതയെക്കുറിച്ചും …

പുരുഷന്മാരിലെ വന്ധ്യത, പ്രശ്നങ്ങളും പരിഹാരങ്ങളും; ഡോ. സന്ദീപ് പ്രഭാകരൻ എഴുതുന്നു Read More »

കൊച്ചിന്‍ ദേവസ്വത്തിലെ ആനകള്‍ക്ക് കര്‍ക്കിടകം സുഖവാസകാലം

തൃശൂര്‍: കൊച്ചിന്‍ ദേവസ്വത്തിലെ ആനകള്‍ക്ക് കര്‍ക്കിടകം സുഖവാസകാലം. വടക്കുന്നാഥ ക്ഷേത്രനടയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ,സുദര്‍ശന്‍ കൊമ്പന്‍  എറണാകുളം ശിവകുമാറിന് ആദ്യ ഉരുള നല്‍കി സുഖചികിത്സക്ക് തുടക്കമിട്ടു.വൈറ്റമിന്‍ ഗുളികകളും, ആയുര്‍വേദ ചൂര്‍ണങ്ങളും, ച്യവനപ്രാശവും ആയുര്‍വേദ വിധിപ്രകാരം ആനകള്‍ക്ക് നല്‍കും.ദേവസ്വത്തിന്റെ അഞ്ച് ആനകള്‍ക്കാണ് സുഖചികിത്സ. വെറ്റനറി സര്‍ജന്‍ ഡോ.പി.ബി.ഗിരിദാസന്റെ നേതൃത്വത്തിലാണ് ആനകളെ പരിപാലിക്കുന്നത്.അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ക്ക് പുറമെ കരിമ്പ്, തണ്ണിമത്തന്‍, കൈതച്ചക്ക പോലെയുള്ള ഫലവര്‍ഗങ്ങളും ശരീരപുഷ്ടിയ്ക്കായി ആനകള്‍ക്ക് നല്‍കും. കൊച്ചിന്‍ ദേവസം ബോര്‍ഡ് മെമ്പര്‍മാരായ എം.ബി.മുരളീധരന്‍, പ്രേംരാജ് …

കൊച്ചിന്‍ ദേവസ്വത്തിലെ ആനകള്‍ക്ക് കര്‍ക്കിടകം സുഖവാസകാലം Read More »

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ

നീണ്ട 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിൽ; ഭൗതികശരീരം ഏറാംബുലൻസിൽ തിരുവനന്തപുരത്ത് ഉച്ചക്ക് 12.30 എത്തിക്കും 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും മുഖ്യമന്ത്രി കൊച്ചി: ജനകീയമുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം  ഇന്ന് പുലര്‍ച്ചെ 4:25-ഓടെയായിരുന്നു. ശ്വാസകോശത്തിലെ അര്‍ബുദബാധയ്ക്ക് ഡോ യു.എസ്. വിശാല്‍ റാവുവിന്റെ  നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ  ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്. ചികിത്സയിലൂടെ …

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ Read More »

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട്

സ്റ്റാറായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്നതോടെ വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ടിന് വന്‍ ഭക്തജനത്തിരക്ക്. വടക്കുന്നാഥന്റെ അമ്പലവട്ടത്ത് നിരന്നുനിന്ന ആനകളെ സമൃദ്ധമായി ഊട്ടിയതോടെ തെളിഞ്ഞ മാനം പോലെ ഭക്തരുടെ മനവും നിറഞ്ഞു. അലങ്കാരങ്ങളില്ലാതെ കുളിച്ച് കളഭക്കുറി തൊട്ട് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരത്തിന് മുന്നില്‍ ഗജകേസരികള്‍ നിരന്നതോടെ ആനയൂട്ട് തുടങ്ങി. കര്‍ക്കിടക വാവിന് അവധിയായതില്‍ ഇക്കുറി സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി വടക്കുന്നാഥനിലെത്തി. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് …

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട് Read More »