Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ

നീണ്ട 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിൽ; ഭൗതികശരീരം ഏറാംബുലൻസിൽ തിരുവനന്തപുരത്ത് ഉച്ചക്ക് 12.30 എത്തിക്കും 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും മുഖ്യമന്ത്രി കൊച്ചി: ജനകീയമുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം  ഇന്ന് പുലര്‍ച്ചെ 4:25-ഓടെയായിരുന്നു. ശ്വാസകോശത്തിലെ അര്‍ബുദബാധയ്ക്ക് ഡോ യു.എസ്. വിശാല്‍ റാവുവിന്റെ  നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ  ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്. ചികിത്സയിലൂടെ …

ജനനായകന്‍ ഇനി ഓര്‍മ; സംസ്‌കാര ജന്മനാടായ പുതുപ്പള്ളിയില്‍. ജനനായകന്‍ ഇനി ഓര്‍മ Read More »

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട്

സ്റ്റാറായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്നതോടെ വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ടിന് വന്‍ ഭക്തജനത്തിരക്ക്. വടക്കുന്നാഥന്റെ അമ്പലവട്ടത്ത് നിരന്നുനിന്ന ആനകളെ സമൃദ്ധമായി ഊട്ടിയതോടെ തെളിഞ്ഞ മാനം പോലെ ഭക്തരുടെ മനവും നിറഞ്ഞു. അലങ്കാരങ്ങളില്ലാതെ കുളിച്ച് കളഭക്കുറി തൊട്ട് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരത്തിന് മുന്നില്‍ ഗജകേസരികള്‍ നിരന്നതോടെ ആനയൂട്ട് തുടങ്ങി. കര്‍ക്കിടക വാവിന് അവധിയായതില്‍ ഇക്കുറി സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി വടക്കുന്നാഥനിലെത്തി. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് …

വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട് Read More »

ചേലക്കരയില്‍ കാട്ടാനയെ കൊന്നുകുഴിച്ചുമൂടി, ആനയുടെ ഒരു കൊമ്പ് കണ്ടെടുത്തു WATCH VIDEO

തൃശൂർ: ചേലക്കര മുള്ളൂര്‍ക്കരക്കടുത്ത് വാഴക്കോട്് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം.  റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ തോട്ടം. ആനയുടെ ഒരു കൊമ്പ് കണ്ടെത്തി. കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊമ്പ് കണ്ടെത്തിയത്. വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ …

ചേലക്കരയില്‍ കാട്ടാനയെ കൊന്നുകുഴിച്ചുമൂടി, ആനയുടെ ഒരു കൊമ്പ് കണ്ടെടുത്തു WATCH VIDEO Read More »

തൃശൂര്‍ ടൗണ്‍ഹാളിലെ വന്‍മരങ്ങള്‍ റോഡിലേക്ക് വീണേക്കാം, അപകടാവസ്ഥയില്‍

തൃശൂര്‍: നഗരമധ്യത്തിലുള്ള ടൗണ്‍ഹാള്‍ വളപ്പിലെ റോഡരികിലുള്ള ചില വന്‍മരങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞയാഴ്ച ടൗണ്‍ഹാള്‍ വളപ്പിലെ മരം റോഡിലേക്ക് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിരുന്നു. മരം വീണത് വെളുപ്പിനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പാലസ് റോഡില്‍ നല്ല ജനത്തിരക്ക് ഉണ്ടാകാറുണ്ട്്.  ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വീണതോടെ റോഡിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്.ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറക് വശം ടൗണ്‍ഹാള്‍ വളപ്പിലെ ഉങ്ങ്, കശുമാവ് മരങ്ങള്‍ ഏതുസമയവും കടപുഴകി വീഴുന്ന സ്ഥിതിയിലാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച വന്‍മരങ്ങള്‍ ചാഞ്ഞു …

തൃശൂര്‍ ടൗണ്‍ഹാളിലെ വന്‍മരങ്ങള്‍ റോഡിലേക്ക് വീണേക്കാം, അപകടാവസ്ഥയില്‍ Read More »

കൈക്കൂലി ഡോക്ടര്‍ സസ്‌പെന്‍ഷനില്‍; വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തിയിരുന്നു

തൃശൂര്‍:   കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്പെന്‍ഡ് ചെയ്തു. ഡോ: ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്്സ്മെ /ന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.  ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. വിജിലന്‍സ് സ്പെഷ്യല്‍ സെല്ലും അന്വേഷിക്കും. ഇന്നലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ സര്‍ജന്‍ ഷെറി ഐസക്ക് അറസ്റ്റിലായത്. ഓപ്പറേഷന് 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസകിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. …

കൈക്കൂലി ഡോക്ടര്‍ സസ്‌പെന്‍ഷനില്‍; വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തിയിരുന്നു Read More »

സംസ്ഥാന സർക്കാരിന് തിരിച്ചടി; മറുനാടൻ മലയാളി മേധാവി സാജൻ സ്കറിയെ അറസ്റ്റ് ചെയ്യരുത് എന്ന് സുപ്രീംകോടതി

അപകീർത്തി ആരോപണം മാത്രം നിലനിൽക്കും; ശ്രീനിജന്റെ പരാതിയിൽ പട്ടികജാതി അതിക്രമ കേസ് നിലനിൽക്കില്ല എന്നും ചീഫ് ജസ്റ്റിസ് മാധ്യമ വേട്ടയ്ക്ക് ഇറങ്ങി നാണംകെട്ട് പിണറായി സർക്കാർ കൊച്ചി: ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.്ഷാജന് എതിരായ കേസ് എസ്്്്സി-എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് ഷാജന്‍ സ്‌കറിയ നടത്തിയതെന്ന വാദം …

സംസ്ഥാന സർക്കാരിന് തിരിച്ചടി; മറുനാടൻ മലയാളി മേധാവി സാജൻ സ്കറിയെ അറസ്റ്റ് ചെയ്യരുത് എന്ന് സുപ്രീംകോടതി Read More »

ശങ്കരംകുളങ്ങര മണികണ്ഠന്‍ ഇനി ഓര്‍മ…..WATCH VIDEO

തൃശൂര്‍: അഞ്ചു പതിറ്റാണ്ടിലധികം കാലം തൃശൂര്‍ പൂരത്തിന് അഴകാര്‍ന്ന സാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ഇനി ഓര്‍മ മാത്രം. പിന്നിട്ട പതിറ്റാണ്ടുകളില്‍  തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയാണ് ശങ്കരംകുളങ്ങര മണികണ്ഠന്‍ തൃശൂര്‍ പൂരത്തിനായി അണിനിരന്നത്. അപൂര്‍വം അവസരങ്ങളില്‍ തിടമ്പേറ്റിയതും മണികണ്ഠനായിരുന്നു. പ്രസിദ്ധമായ മഠത്തില്‍വരവ് എഴുന്നള്ളിപ്പിന് ബ്രഹസ്വം മഠത്തിലേക്കുള്ള എഴുന്നള്ളിപ്പിലും മണികണ്ഠന്‍ പങ്കാളിയായി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ നിലമ്പൂര്‍ കോവിലകത്തിന്റെ വരിക്കുഴിയില്‍ വീണ മണികണ്ഠനെ ശങ്കരംകുളങ്ങര ദേവസ്വത്തിന്റെ ആവശ്യപ്രകാരം കോവിലകം ക്ഷേത്രത്തിനു കൈമാറുകയായിരുന്നു. ആ അഞ്ചു വയസ്സിനടുത്തു പ്രായമുള്ള കുസൃതികുറുമ്പനായ മണികണ്ഠനെ ക്ഷേത്രത്തില്‍ …

ശങ്കരംകുളങ്ങര മണികണ്ഠന്‍ ഇനി ഓര്‍മ…..WATCH VIDEO Read More »

ലീഗ് പോവില്ല; സിപിഎമ്മിന് തിരിച്ചടി. പാണക്കാട്ടെ യോഗത്തിൽ തീരുമാനം

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എങ്കിലും നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ, എം. കെ മുനീർ, കെ.പി.എ മജീദ് എന്നിവർ സെമിനാറിൽ പങ്കെടുക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തു. സി.പി.എം പോലെ കേരളത്തിൽ മാത്രം ഭരണത്തിലുള്ള ഒരു പാർട്ടിക്ക് ദേശീയതലത്തിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ പരിമിതി ഉണ്ട് എന്നും ലീഗ് വിലയിരുത്തി ലീഗ് സിപിഎം സെമിനാറിൽ പോയാൽ കേരള രാഷ്ട്രീയത്തിൽ അത് തെറ്റായ സന്ദേശങ്ങൾ നൽകുമെന്നും തീരുമാനം …

ലീഗ് പോവില്ല; സിപിഎമ്മിന് തിരിച്ചടി. പാണക്കാട്ടെ യോഗത്തിൽ തീരുമാനം Read More »

തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടരവയസ്സുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

തൃശൂര്‍: വടക്കേക്കാട് പുന്നയൂര്‍ക്കുളത്ത്്് രണ്ടരവയസ്സുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്, വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. കളിക്കുമ്പോള്‍ വീടിന് സമീപത്തെ മതിലിനോട് ചേര്‍ന്നുള്ള ചാലിലെ വെള്ളക്കെട്ടില്‍  വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച വിധിക്ക് ഹൈക്കോടതി സ്റ്റേ ഇല്ല. രാഹുൽ അയോഗ്യനായി തുടരും

കൊച്ചി: ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം  ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ എം.പി.സ്ഥാനത്തിനുള്ള അയോഗ്യത തുടരും. മാനനഷ്ടക്കേസിലെ കുറ്റക്കരനെന്ന വിധി സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. സൂററ്റ് കോടതിയുടെ വിധി ഉചിതമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നു, പത്തിലധികം കേസുകള്‍ രാഹലുലിനെതിരെ ഇപ്പോഴുണ്ടെന്നും കോടതി കണ്ടെത്തി. മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായ ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി ഇന്നത്തെക്ക് …

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച വിധിക്ക് ഹൈക്കോടതി സ്റ്റേ ഇല്ല. രാഹുൽ അയോഗ്യനായി തുടരും Read More »

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം; ജനങ്ങള്‍ ജാഗ്രത പാലിക്കണം- മന്ത്രി കെ രാജന്‍

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സര്‍വ സജ്ജമാണെന്നും ഇതിനായി എല്ലാ ഏജന്‍സികളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കിവരികയാണെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. നിലവിലെ ശക്തമായ മഴ 24 മുതല്‍ 36 മണിക്കൂര്‍ വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള പ്രദേശങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി അതേനിലയില്‍ തുടരുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  …

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം; ജനങ്ങള്‍ ജാഗ്രത പാലിക്കണം- മന്ത്രി കെ രാജന്‍ Read More »

കളക്ടറുടെ പുലിക്കൊട്ടില്‍ നൃത്തമാടി പൂങ്കുന്നത്തെ ‘പുലി’കള്‍

തൃശൂര്‍:  പുലിമുഖം വരച്ചും, പുലിക്കൊട്ട് കൊട്ടിയും കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ താരമായി. പൂങ്കുന്നം സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. പുലിക്കളിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മുന്‍ ടൂറിസം ഡയറക്ടര്‍ കൂടിയായ കളക്ടര്‍ കൃഷ്ണ തേജ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. പുലിക്കളിയും കാണേണ്ടതും പങ്കാളിത്തവുമാകേണ്ട ഒരു അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും, ഓണാഘോഷം തുടങ്ങിയ അനുഭവമാണ് ഇവിടെ വന്നപ്പോൾ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു. പുലിമടയിലെ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ കളക്ടര്‍ …

കളക്ടറുടെ പുലിക്കൊട്ടില്‍ നൃത്തമാടി പൂങ്കുന്നത്തെ ‘പുലി’കള്‍ Read More »

കറുത്ത മുത്ത് ഇനി ഡോക്ടര്‍ ഐ.എം.വിജയന്‍

തൃശൂര്‍: കേരള ഫുട്‌ബോളിലെ ഇതിഹാസതാരമായ ഐ.എം.വിജയന് ഡോക്ടറേറ്റ് പദവിയും. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് കേരളത്തിന്റെ കറുത്തമുത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. 1999-ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയന്‍. മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്ഫീല്‍ഡറായും കാല്‍പന്തുകളിയില്‍ പ്രതിഭ തെളിയിച്ചു. പതിനെട്ടാം വയസില്‍ കേരളാ പൊലീസിന്റെ ഫുട്ബോള്‍ …

കറുത്ത മുത്ത് ഇനി ഡോക്ടര്‍ ഐ.എം.വിജയന്‍ Read More »

നിയമപോരാട്ടത്തില്‍  വിജയം, ഷീല സണ്ണിക്ക് നീതി കിട്ടി

 തൃശൂർ : വ്യാജ ലഹരി കേസില്‍ നിരപരാധിത്വം തെളിയിക്കാനുളള ചാലക്കുടി സ്വദേശിനി  ഷീല സണ്ണിയുടെ നിയമപോരാട്ടം വിജയിച്ചു.  ഷീലക്കെതിരായ എഫ.്ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.  കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും.ഇറ്റലിയില്‍ ജോലികിട്ടി പോകാനിരിക്കെയായിരുന്നു ഷീല കള്ളക്കേസില്‍ കുടുങ്ങിയത്. നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും 72 ദിവസമാണ് ജയിലിലായത്. ബ്യൂട്ടിപാര്‍ലര്‍ പൂട്ടിയതോടെ ഉപജീവന മാര്‍ഗവും നഷ്ടമായി.അതിനിടെ  ഷീലയ്‌ക്കെതിരെ കേസെടുത്ത എക്‌സൈസ് …

നിയമപോരാട്ടത്തില്‍  വിജയം, ഷീല സണ്ണിക്ക് നീതി കിട്ടി Read More »

തൃശൂരില്‍ തൃക്കൂര്‍,കല്ലൂര്‍ ഭാഗത്ത് ഭൂചലനം

തൃശ്ശൂര്‍:  ആമ്പല്ലൂര്‍ കല്ലൂര്‍ ഭാഗത്ത്  ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും  ഭൂചലനവും ഉണ്ടായി. കല്ലൂര്‍, ആമ്പല്ലൂര്‍, തൃക്കൂര്‍  ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.   ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഇവിടം സന്ദര്‍ശിച്ചു.ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ വിശദീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയവര്‍ഷമായ 2018 സെപ്തംബര്‍ 17ന് …

തൃശൂരില്‍ തൃക്കൂര്‍,കല്ലൂര്‍ ഭാഗത്ത് ഭൂചലനം Read More »

വിദ്യാലയങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം

തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും, മാധ്യമവേട്ടക്കെതിരെയും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി . സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേസ് എടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമം വിലപ്പോവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി  ആവശ്യപ്പെട്ട് തൃശൂർ സിറ്റി …

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം Read More »

തൃശൂര്‍ പെരിങ്ങാവില്‍ വന്‍മരം കടപുഴകി വീണു, ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു, പുലര്‍ച്ചെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി

തൃശൂര്‍:  ശക്തമായ കാറ്റില്‍ പെരിങ്ങാവില്‍ വന്‍ മരം കടപുഴകി വീണു. തിരക്കേറിയ തൃശൂര്‍-ഷൊര്‍ണൂര്‍ ദേശീയപാതയിലാണ് തൈക്കാട്ടിൽ ആട്ടോക്കാരന്‍ ഫ്രാന്‍സിസിന്റെ വീട്ടിലെ നൂറിലധികം വര്‍ഷം പഴക്കമുള്ള മാവ് വീണത്. ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം മൂന്ന് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. പെരിങ്ങാവ് പി.ഡബ്ലി.യു റോഡിലേക്കാണ് മരം വീണത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി ഫ്രാന്‍സിസും കുടുംബവും വിദേശത്തായതിനാല്‍ ഈ വീട്ടില്‍ ആരും താമസിക്കുന്നില്ല.മരം വീണ ഭാഗത്ത് ഓട്ടോസ്റ്റാന്‍ഡും ഉണ്ട്. മരം വീണത് വെളുപ്പിനായതിനാല്‍ ഓട്ടോകളും ഇവിടെ ഇല്ലായിരുന്നു.സംഭവം …

തൃശൂര്‍ പെരിങ്ങാവില്‍ വന്‍മരം കടപുഴകി വീണു, ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു, പുലര്‍ച്ചെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി Read More »

സാഹിത്യ സൃഷ്ടികളിൽ സർക്കാർ പരസ്യം; അക്കാദമിയില്‍ കലഹം

സര്‍ക്കാര്‍ പരസ്യം വ്യക്തിപൂജയെന്ന് കവി അന്‍വര്‍ അലി പ്രസിഡണ്ടും, സെക്രട്ടറിയും തമ്മില്‍ തര്‍ക്കം, പരസ്യം നല്‍കിയതില്‍ വിയോജിപ്പുമായി പ്രസിഡണ്ട് സച്ചിദാനന്ദന്‍, മാറ്റില്ലെന്ന് സെക്രട്ടറി  തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തെച്ചൊല്ലി പ്രസിഡണ്ടും, സെക്രട്ടറിയും കൊമ്പുകോര്‍ത്തു. സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുപ്പതോളം പുസ്്തകങ്ങള്‍ അക്കാദമി പുറത്തിറക്കിയിരുന്നു. ഇതില്‍ ചില  പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സര്‍ക്കാര്‍ പരസ്യത്തില്‍ നേരത്തെ തന്നെ പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പരസ്യത്തെ അക്കാദമി …

സാഹിത്യ സൃഷ്ടികളിൽ സർക്കാർ പരസ്യം; അക്കാദമിയില്‍ കലഹം Read More »

വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ  അച്ഛനെ കൊലപ്പെടുത്തി

കൊച്ചി: ക്രൂരകൊലപാതകത്തിന്റെ ഞെട്ടലിലാണ് വര്‍ക്കല വടശ്ശേരിക്കോണം ദേശക്കാര്‍. വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ അക്രമിസംഘം മണ്‍വെട്ടിക്കൊണ്ട് അടിച്ചുകൊന്നു. വധുവിനെ കൊലപ്പെടുത്തുകയായിരുന്നു നാലംഗ അക്രമിസംഘത്തിന്റെ ലക്ഷ്യം.വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന്  ശിവഗിരിയില്‍ വച്ച്  മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവര്‍ ആയി ജോലി ചെയ്യുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, വടശ്ശേരിക്കോണം സ്വദേശിയായ …

വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ  അച്ഛനെ കൊലപ്പെടുത്തി Read More »