Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസന്വേഷണത്തിന്റെ ഭാഗമായി  തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും.കരുവന്നൂര്‍ തട്ടിപ്പിന് പിന്നാലെ അതുമായി ബന്ധമുള്ള മറ്റു സഹകരണ ബാങ്കുകളിലും ഇ.ഡി പരിശോധന തുടര്‍ന്നിരുന്നു. അയ്യന്തോള്‍ ബാങ്കിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സഹകരണ ബാങ്കിലേയ്ക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ബാങ്കുകളിലും പണമിടപാട് ഉണ്ടായിരുന്നുവെന്നും നിക്ഷേപങ്ങള്‍ നടന്നിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നാണ് ഇഡി …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും Read More »

എം.കെ.കണ്ണന്‍ ഇ.ഡി ഓഫീസില്‍ ഹാജരായി; പി.സതീഷ്‌കുമാറിന്റെ കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം…

കൊച്ചി: കേരളബാങ്ക് വൈസ് പ്രസിഡണ്ടും, തൃശൂര്‍ സര്‍വീസ്  സഹകരണബാങ്ക് പ്രസിഡണ്ടുമായ സി.പി.എം നേതാവ് എം.കെ.കണ്ണനെ ഇ.ഡി ചോദ്യം ചെയ്യും.  കരുവന്നൂര്‍ ബാങ്ക് കള്ളപ്പണകേസിലാണ് എം.കെ.കണ്ണനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിച്ചുവരുത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സമിതി നേതാവു കൂടിയായ കണ്ണനൊപ്പം റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ ബിദീപിനെയും ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച തൃശൂരിലെ സഹകരണബാങ്കിലും ഇ.ഡി. നടത്തിയിരുന്നു. പി.സതീഷ്‌കുമാറിന്റെ കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എം.എല്‍.എയായ എ.സി.മൊയ്തീന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭാ …

എം.കെ.കണ്ണന്‍ ഇ.ഡി ഓഫീസില്‍ ഹാജരായി; പി.സതീഷ്‌കുമാറിന്റെ കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം… Read More »

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണം ലോകറെക്കോര്‍ഡുമായി ഷൂട്ടിംഗ് ടീം

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യസ്വര്‍ണത്തിന് റെക്കോര്‍ഡിന്റെ തിളക്കം.  ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി.

ചാവക്കാട് അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി.റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം…

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. പി.എഫ്.ഐ.യുമായി ബന്ധപ്പെട്ട 33 അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയായാണ് ഇ.ഡി.യുടെ പരിശോധന. പി.ഫ്.ഐ. നേതാക്കളുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി പന്ത്രണ്ടോളം ഇടങ്ങളിലാണ് രാവിലെ ആറിനു തുടങ്ങിയ ഇ.ഡി. പരിശോധന തുടരുന്നത്. പി.എഫ്.ഐ. സംസ്ഥാന ഭാരവാഹി അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് ഇ.ഡി. …

ചാവക്കാട് അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി.റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം… Read More »

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമണ്ഡലം  തൃശൂര്‍ തന്നെ തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി സജീവമായേക്കും. ഒക്്‌ടോബര്‍ രണ്ടിന് സഹകരണമേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ ജില്ലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദയാത്രയും നടത്തുന്നുണ്ട്. അടുത്ത ദിവസം തന്നെ സുരേഷ് ഗോപി തൃശൂരിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം  തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് …

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം Read More »

ഇനി കാലയവനികക്ക് പുറകിൽ; ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു…

കൊച്ചി:  സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോര്‍ജ്. 1970കള്‍ മുതല്‍ …

ഇനി കാലയവനികക്ക് പുറകിൽ; ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു… Read More »

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍

തൃശൂര്‍: വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി  5 ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും സെപ്റ്റംബര്‍ 25 മുതല്‍  29 വരെ എം.ജി റോഡിലെ ബ്രഹ്‌മസ്വം ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണിത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ബോധവത്കരണ ക്ലാസുകള്‍, തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, …

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍ Read More »

സുരേഷ്‌ഗോപിയെ എം.പിയാക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംഘടിത നീക്കം: എം.വി.ഗോവിന്ദന്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും ചേര്‍ന്ന് സംയുക്തനീക്കം നടത്തുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെ  തകര്‍ക്കാനാണ് ശ്രമമെങ്കില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്നും തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.കരുവന്നൂര്‍ വിഷയത്തില്‍  നടക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംഘടിത നീക്കമാണ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ല. തെറ്റു തിരുത്തി തന്നെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുത്. …

സുരേഷ്‌ഗോപിയെ എം.പിയാക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംഘടിത നീക്കം: എം.വി.ഗോവിന്ദന്‍ Read More »

ദൃശ്യവിരുന്നായി ഇന്ത്യന്‍ നൃത്തോത്സവം തൃശൂരില്‍

തൃശൂര്‍:  ഗള്‍ഫ് പ്രവാസികളുടെ കൂട്ടായ്മയായ പൂരം കലാ,സാംസ്‌കാരിക സംഘടനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മഞ്ജീരധ്വനി നൃത്തോത്സവം നടത്തുന്നു. റീജിയണല്‍ തിയേറ്ററല്‍ സെപ്തംബര്‍ 27ന് വൈകീട്ട് 5.30ന് തുടങ്ങുന്ന നൃത്തോത്സവത്തില്‍ ഇന്ത്യയിലെ അമ്പതിലധികം നര്‍ത്തകര്‍ പങ്കെടുക്കും. ഭാരതീയനൃത്തങ്ങളുടെ സമന്വയമാണ് മഞ്ജീരധ്വനി നൃത്തോത്സവം. പ്രശസ്ത ഒഡീസി നര്‍ത്തകിയും നൃത്തസംവിധായകയുമായ മധുലിത മൊഹപ്രതി നയിക്കുന്ന ഒഡീസി നൃത്തം, ശരണ്യ ജസ്ലിന്‍ നയിക്കുന്ന കഥക്, സൂഫി നൃത്തം, കേരളത്തില്‍ നിന്നും മോഹിനിയാട്ടം. തമിഴ്‌നാട്ടില്‍ നിന്നും ഭരതനാട്യം, ആന്ധ്ര പ്രദേശില്‍ നിന്നും കുച്ചിപ്പുടി, ഓന്‍ഗ്ര (പഞ്ചാബ്), റൂഫ് …

ദൃശ്യവിരുന്നായി ഇന്ത്യന്‍ നൃത്തോത്സവം തൃശൂരില്‍ Read More »

ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ? ഡംപ് ഹെർ പ്രഭാഷണം തിരുവനന്തപുരത്ത് ലിറ്റ്മസിൽ

തിരുവനന്തപുരം: സകല കാര്യങ്ങളിലും സമത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് മറന്നു പോകുന്ന ഒന്നാണ് സ്്ത്രീകളുടെ ശരീരാരോഗ്യം. വിദ്യഭ്യാസ കാര്യത്തിലും തൊഴിലിടങ്ങളിലും തുടങ്ങി സകല മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അറിയാതെ വിട്ടു പോകുന്ന ഒരു കാര്യമാണിത്. 18 വയസു കഴിയുന്നതു മുതല്‍ നമ്മുടെ പുരുഷന്‍മാരില്‍ ഭൂരിഭാഗം പേരും ശാരീരികാരോഗ്യം സംരക്ഷിക്കാന്‍ തുടങ്ങും. എന്നാല്‍ സ്ത്രീകള്‍ മാത്രം ഇത്തരം കാര്യങ്ങളില്‍ എന്തുകൊണ്ട് പിന്നോട്ടു പോകുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ശരീരഭാരം വര്‍ധിക്കുന്നവരുടെ കണക്കെടുത്താല്‍ എന്നും മുന്‍പന്തിയിലുള്ളത് സ്ത്രീകളാണ്. വിവാഹത്തിന് …

ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ? ഡംപ് ഹെർ പ്രഭാഷണം തിരുവനന്തപുരത്ത് ലിറ്റ്മസിൽ Read More »

“ഠപ്പേ” 100 എണ്ണം തികച്ചു. പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ….READ MORE

പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ സമകാലിക സംഭവങ്ങളെ നർമ്മത്തിൽ കോർത്തിണക്കി മലയാളി മീഡിയയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയായ “ഠപ്പേ” 100 എപ്പിസോഡ് പിന്നിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.മുണ്ഡനം ചെയ്ത ശിരസ്സ് മുഖമുദ്രയായുള്ള സജീഷ് മൊട്ടത്തലയെപ്പറ്റി ചെയ്ത വീഡിയോ മൂന്നു മില്യൻ ആളുകളാണ് കണ്ടത്. മനുഷ്യ ജീവിതത്തെ സദ്യയിലെ എരിവിനോടും പുളിയോടും മധുരത്തോടും ചവർപ്പിനോടും ഉപമിച്ച് കൊണ്ട് ചെയ്ത വീഡിയോ മലയാളികളുടെ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ ഏറെ നാൾ കറങ്ങി നടക്കുകയുണ്ടായി. സ്റ്റാൻഡ് …

“ഠപ്പേ” 100 എണ്ണം തികച്ചു. പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ….READ MORE Read More »

തൃശൂര്‍ കോര്‍പറേഷനില്‍ ശവമഞ്ചവുമായി പ്രതിപക്ഷസമരം

തൃശൂര്‍ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്് കോര്‍പറേഷനിലേക്ക് ശവമഞ്ചവുമായി കോണ്‍്ഗ്രസ് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി. കോര്‍പറേഷന്് മുന്നില്‍ ശവമഞ്ചത്തില്‍ റീത്ത് വെച്ച്് യു.ഡി.എഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റ് സമരം ഉദ്ഘാടനം ചെയ്തു. എംജി റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികയായ വീട്ടമ്മ  മരണപ്പെട്ടതില്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പേരിലും കോര്‍പ്പറേഷന്‍ എന്‍ജിനീയറുടെ പേരിലും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്  എം.പി വിന്‍സെന്റ്. ആവശ്യപ്പെട്ടു.പലജീവനുകള്‍ പൊഴിയുമ്പോഴും തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ  പരിഹരിക്കാതെ കോര്‍പ്പറേഷന്‍ കൊള്ളയടിക്കുന്ന കൊള്ളസംഘമായി മേയറും കൂട്ടാളികളും മാറി.തുടര്‍ഭരണം …

തൃശൂര്‍ കോര്‍പറേഷനില്‍ ശവമഞ്ചവുമായി പ്രതിപക്ഷസമരം Read More »

തൃശൂര്‍ ചിറക്കേക്കോട് മകനെയും, പേരക്കുട്ടിയെയും തീയിട്ടു കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു

തൃശൂര്‍: മണ്ണുത്തി ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം   ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കൊട്ടേക്കാടന്‍ ജോണ്‍സണ്‍ (48) ഇന്ന് ഉച്ചയോടെ മരിച്ചത്.ജോണ്‍സന്റെ മകന്‍ ചിറക്കേക്കോട് കൊട്ടേക്കാടന്‍ ജോജി (38), ജോജിയുടെ മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി കൊച്ചിയില്‍ ചികിത്സയിലാണ്.സെപ്തംബര്‍ 14നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ ജോജിയും കുടുംബവും കിടക്കുന്ന മുറിയിലേക്ക് …

തൃശൂര്‍ ചിറക്കേക്കോട് മകനെയും, പേരക്കുട്ടിയെയും തീയിട്ടു കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു Read More »

ജയിലർ 1000 കോടിയിലേക്ക് കടക്കുന്നു; ജവാൻ 700 കോടിയും ഇ.ഡിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അഴിമതികളില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും പിറക്കുക: ഷാഫി പറമ്പിൽ

തൃശൂര്‍:  സഹകരണ മേഖലയെ സി.പി.എം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആരോപിച്ചു.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്രൈംബ്രാഞ്ച് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രൈംബ്രാഞ്ചിലെ ബ്രാഞ്ച് സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സംവിധാനത്തിന്റെ ഭാഗമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിക്കണം.അഴിമതിയുടെ പിണറായി ബദലാണ് കരുവന്നൂരില്‍ സി.പി.എം നേതാക്കള്‍ നടപ്പിലാക്കിയത്. സി.പി.എം നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.കേരളം …

ജയിലർ 1000 കോടിയിലേക്ക് കടക്കുന്നു; ജവാൻ 700 കോടിയും ഇ.ഡിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അഴിമതികളില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും പിറക്കുക: ഷാഫി പറമ്പിൽ Read More »

ഓണം ബമ്പര്‍ ഒന്നാം സമ്മാനം 25 കോടി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ 25 കോടി ഓണം ബമ്പര്‍ ഭാഗ്യക്കുറി  പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജന്‍സിയുടെ  ടിക്കറ്റാണിത്.ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ ടിഇ 230662 നമ്പര്‍ ടിക്കറ്റിനാണ്.രണ്ടാം സമ്മാനം (ഒരുകോടി വീതം 20 പേര്‍ക്ക്) – ടിഎച്ച് 305041, ടിഎല്‍ 894358, ടിസി 708749, ടിഎ 781521, ടിഡി 166207,ടിബി 398415, ടിസി 320948, ടിബി 515087, ടിജെ 410906.പത്ത് ദിവസത്തിനിടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

സതീശനെ നേരത്തെ തന്നെ അറിയാം, റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയെന്നും എം.കെ.കണ്ണന്‍

തൃശൂര്‍: സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രതലത്തില്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണസ്ഥാപനങ്ങളെ നിരീക്ഷിക്കുന്ന എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്നിധി കമ്പനിപോലെയുള്ള സാമ്പത്തിക ഇടപാടു കേന്ദ്രങ്ങളെയും, മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളെയും പരോക്ഷമായി സഹായിക്കുകയാണ്. നേരത്തെ തന്നെ സതീഷ്‌കുമാറിനെ അറിയാമെന്നും യാതൊരു സാമ്പത്തിക ഇടപാടും സതീശനുമായി ഇല്ലെന്നും കണ്ണന്‍ പറഞ്ഞു.ഇ.ഡി. ഉദ്യോഗസ്ഥര്‍ തന്നോട് ചോദ്യങ്ങളൊന്നും ചോദിച്ചില്ലെന്നും, അവരുടെ ചില സംശയങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.ഇ.ഡി.ഉദ്യോഗസ്ഥരും അനില്‍ അക്കരയും ബി.ജെ.പിയും …

സതീശനെ നേരത്തെ തന്നെ അറിയാം, റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയെന്നും എം.കെ.കണ്ണന്‍ Read More »

അയ്യന്തോള്‍ സഹകരണബാങ്കിലടക്കം തൃശൂരില്‍ എട്ടിടത്ത് ഇ.ഡി റെയ്ഡ്, എറണാകുളത്ത് ഒരിടത്തും പരിശോധന തുടരുന്നു

ഇ.ഡി.അന്വേഷണം എം.കെ.കണ്ണനിലേക്കും തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  അന്വേഷണം സി.പി.എം നേതാവും, കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എം.കെ.കണ്ണനിലേക്കും. എം.കെ.കണ്ണന്‍ പ്രസിഡണ്ടായ നഗരത്തിലെ സര്‍വീസ് സഹകരണബാങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായ എം.കെ.കണ്ണന്റെ സാന്നിധ്യത്തിലാണ് രാവിലെ മുതല്‍ സായുധ സേനാംഗങ്ങളുടെ കാവലില്‍ പരിശോധന നടത്തുന്നത്.ഒരേ സമയം ഒന്‍പത് ഇടങ്ങളിലാണ് ഇ.ഡി. റെയ്ഡ്. തൃശൂരില്‍ എട്ടിടത്തും, എറണാകുളത്ത് ഒരിടത്തുമാണ് പരിശോധന. എറണാകുളത്ത് ദീപക് എന്ന സ്വകാര്യ കോണ്‍ട്രാക്ടറുടെ …

അയ്യന്തോള്‍ സഹകരണബാങ്കിലടക്കം തൃശൂരില്‍ എട്ടിടത്ത് ഇ.ഡി റെയ്ഡ്, എറണാകുളത്ത് ഒരിടത്തും പരിശോധന തുടരുന്നു Read More »

സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ….

കൊച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. കേവലം 6.1 ഓവറില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തിളങ്ങുന്ന വിജയം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 27 റണ്‍സും, ഇഷാന്‍ കിഷന്‍ 23 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.മുഹമ്മദ് സിറാജിന്റെ മാരക ബൗളിംഗിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് സിറാജ് 6 വിക്കറ്റും, ഹര്‍ദീക് പാണ്ഡ്യ 3 വിക്കറ്റും നേടി. ജസ്പ്രീത് ബുംറക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.ഒരോവറില്‍ നേടിയ നാലുവിക്കറ്റടക്കമാണ് സിറാജിന്റെ ആറുവിക്കറ്റ് നേട്ടം. പതും നിസംഗ …

സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് …. Read More »

തൃശ്ശൂര്‍  നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് എടുക്കുമെന്നല്ല പറഞ്ഞത്: സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ ഞാനങ്ങ് എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് അന്ന് പറഞ്ഞതെന്ന് നടന്‍ സുരേഷ് ഗോപി. റീജിയണല്‍ തിയേറ്ററില്‍ ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. . ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. നാടകങ്ങളില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കാന്‍ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങള്‍ മാറുമ്പോഴല്ലേ പ്രേക്ഷകര്‍ അതില്‍ നിന്ന് അകലുന്നതെന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടകങ്ങളിലെ ദൈവനിഷേധം വേദനിപ്പിച്ചിരുന്നില്ല. എന്നാല്‍, പ്രത്യേക …

തൃശ്ശൂര്‍  നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് എടുക്കുമെന്നല്ല പറഞ്ഞത്: സുരേഷ് ഗോപി Read More »

ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ …..

കൊച്ചി: ജില്ലയില്‍ പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു.  മരിച്ച രണ്ട് പേരുടെയും നിപ പരിശോധനാഫലം പോസറ്റീവായി. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിപ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. നാല് പേരുടെ കൂടി പരിശോധനാഫലം കൂടി വരാനുണ്ട്. ഇന്നലെ പനി ബാധിച്ച് മരിച്ച രോഗിയുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഐസോലേഷന്‍ വാര്‍ഡിലാക്കും. കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ …

ഭീതി സത്യമായി…ഇനി ആശങ്കയുടെ ദിവസങ്ങൾ. കോഴിക്കോട് നിപ ….. Read More »