വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട്
സ്റ്റാറായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്നതോടെ വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ടിന് വന്‍ ഭക്തജനത്തിരക്ക്. വടക്കുന്നാഥന്റെ അമ്പലവട്ടത്ത് നിരന്നുനിന്ന ആനകളെ സമൃദ്ധമായി ഊട്ടിയതോടെ തെളിഞ്ഞ മാനം പോലെ ഭക്തരുടെ മനവും നിറഞ്ഞു. അലങ്കാരങ്ങളില്ലാതെ കുളിച്ച് കളഭക്കുറി തൊട്ട് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരത്തിന് മുന്നില്‍ ഗജകേസരികള്‍ നിരന്നതോടെ ആനയൂട്ട് തുടങ്ങി. കര്‍ക്കിടക വാവിന് അവധിയായതില്‍ ഇക്കുറി സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി വടക്കുന്നാഥനിലെത്തി. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് …
വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ വടക്കുന്നാഥനില്‍ ആനയൂട്ട് Read More »