പൂരപ്രേമിസംഘത്തിന്റെ കരുതലില്‍ വിനോദിന് ഇനി ‘ഗരുഡ’സവാരി
തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ കരുതലില്‍, പാറമേക്കാവിലമ്മയുടെ കണ്‍വെട്ടത്തു നിന്ന് വിനോദ് ‘ഗരുഡ’സവാരി തുടങ്ങി. ക്ഷേത്രസവിധത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഓട്ടോറിക്ഷയുടെ താക്കോല്‍ കോട്ടപ്പുറം സ്വദേശിയായ വിളക്കപ്പാടി വീട്ടില്‍ വിനോദിന് കൈമാറി. തിരുവമ്പാടി ഭക്തനായ രാധാജയത്തില്‍ അച്ചു എന്ന അച്ചൂട്ടിയാണ് പാറമേക്കാവിലമ്മയുടെ ഭക്തനായ വിനോദിന് ഓട്ടോ നല്‍കാന്‍ സന്‍മനസ്സ് കാണിച്ചത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു ഓട്ടോ ഡ്രൈവറായ വിനോദിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ അപകടം നടന്നത്. കുട്ടന്‍കുളങ്ങരയില്‍ വെച്ച് വിനോദ് ഓടിച്ചിരുന്ന ഓട്ടോയില്‍ കാര്‍ …
പൂരപ്രേമിസംഘത്തിന്റെ കരുതലില്‍ വിനോദിന് ഇനി ‘ഗരുഡ’സവാരി Read More »