കൊടകര കുഴല്‍പ്പണക്കേസിനും, കരുവന്നൂരിലെ തട്ടിപ്പിനും ബന്ധമുണ്ടെന്ന് അനില്‍ അക്കര
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം അനില്‍ അക്കര പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസിലെ രണ്ട് പ്രതികള്‍ക്ക് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മറ്റൊരാളിന്റെ ഭൂമി അവര്‍ അറിയാതെ ഈട് നല്കി വായ്പ നല്കി. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണപരിധിയിലുള്ള ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍ ബാങ്കും.കേസിലെ മൂന്നാംപ്രതി രഞ്ജിത്, ഭാര്യ ദീപ്തി എന്നിവരാണ് തട്ടിപ്പിന്റെ ഭാഗമായത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സതീഷ്കുമാറാണ് ഈ വായ്പയുടേയും ഇടനിലക്കാരന്. കൊടകര
കൊടകര കുഴല്‍പ്പണക്കേസിനും, കരുവന്നൂരിലെ തട്ടിപ്പിനും ബന്ധമുണ്ടെന്ന് അനില്‍ അക്കര Read More »


















