Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീഭക്തയെശല്യം ചെയ്ത സാമൂഹ്യവിരുദ്ധന്‍ പിടിയില്‍

#WatcgNKVideo here തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിരക്കുള്ള ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധരുടെ എണ്ണം കൂടി വരുന്നതായി പരാതി. കഴിഞ്ഞ വിഷുദിനത്തില്‍ കിഴക്കേനടയില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ ശല്യം ചെയ്തയാളെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പിടികൂടി. ഇയാളെ പോലീസ് ചോദ്യം ചെയ്ത ശേഷം കര്‍ശന താക്കീത് നല്‍കി വിട്ടയച്ചു. ക്ഷേത്രത്തില്‍ സിസി ടിവി ക്യാമറകളും പോലീസിന്റെയും, സെക്യൂരിറ്റി ഗാര്‍ഡുകളുടെയും രാപല്‍ സുരക്ഷയുള്ളപ്പോഴും സാമൂഹ്യവിരുദ്ധരും, മോഷ്ടാക്കളും കുറയുന്നില്ലെന്നത്് ഭക്തരെ ആശങ്കപ്പെടുത്തുന്നു.<> സുരക്ഷയുടെ കാര്യത്തില്‍ ദേവസ്വത്തിന് …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീഭക്തയെശല്യം ചെയ്ത സാമൂഹ്യവിരുദ്ധന്‍ പിടിയില്‍ Read More »

‘ കെ – റെയിലിൽ വെളിവാകുന്നത് പിണറായി വിജയന്റെ എകാധിപത്യവും ദാർഷ്ട്യവും’

തൃശൂര്‍: കെ.റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ തെളിഞ്ഞുകാണുന്നത് മുഖ്യന്ത്രി പിണറായി വിജയന്റെ ഏകാധിപത്യവും ധാര്‍ഷ്ട്യവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് അഭിപ്രായപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യമെങ്ങിനെ ഏകാധിപതിയാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയന്‍. മുന്‍കാലത്ത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കേരളത്തിലെ എല്ലാ വികസനങ്ങള്‍ക്കെതിരെയും സമരം ചെയ്ത സംഘടനകളാണ്. എന്നാല്‍ യൂത്ത് ലീഗ് വികസനങ്ങള്‍ക്കെതിരെയല്ല. ഭൂമി പോകുന്നവരെ …

‘ കെ – റെയിലിൽ വെളിവാകുന്നത് പിണറായി വിജയന്റെ എകാധിപത്യവും ദാർഷ്ട്യവും’ Read More »

പൂരനഗരത്തില്‍ നാദവിരുന്നായി ട്രിപ്പിള്‍ തായംബകയൊരുക്കി മട്ടന്നൂരും മക്കളും

#WatchNKVideo here തൃശൂര്‍: തേക്കിന്‍കാട് മൈതാനിയിലെ കെ.പി.എ.സി ലളിത നഗറില്‍  മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളും ചേര്‍ന്ന് അവതരിപ്പിച്ച ട്രിപ്പിള്‍ തായമ്പക മേളാസ്വാദകര്‍ക്ക് അപൂര്‍വ നാദവിരുന്നായി. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിച്ച തേക്കിന്‍കാട് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ട്രിപ്പിള്‍ തായമ്പക അരങ്ങേറിയത്. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മട്ടന്നൂരിന്റെ ട്രിപ്പിള്‍ തായമ്പക കൊട്ടിക്കയറിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മക്കളായ മട്ടന്നൂര്‍ ശ്രീകാന്തും, മട്ടന്നൂര്‍ ശ്രീരാജും ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

WATCH VIDEO…തൃശൂര്‍ പാലപ്പിള്ളിയിലെ തോട്ടത്തില്‍ നാല്പതിലേറെ കാട്ടാനകൾ എത്തി 

WATCH VIDEO HERE….. തൃശൂര്‍: ഒരാഴ്ചയായി പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാനകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ന്് രാവിലെ മുതല്‍ കൊച്ചിന്‍  റബര്‍ തോട്ടത്തിലാണ് നാല്‍പ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങുന്നില്ല. മരങ്ങള്‍ നശിപ്പിക്കുന്നു. ഇവിടത്തെ റബര്‍ എസ്റ്റേറ്റില്‍ മാത്രം ഇരുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ആനകളെ കാടുകയറ്റാന്‍ ശ്രമം തുടരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെളുപ്പിന് പാലപ്പിള്ളി സെന്ററിലെത്തിയ കാട്ടാനക്കൂട്ടം വഴിയരികിലെ മീന്‍ കട …

WATCH VIDEO…തൃശൂര്‍ പാലപ്പിള്ളിയിലെ തോട്ടത്തില്‍ നാല്പതിലേറെ കാട്ടാനകൾ എത്തി  Read More »

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം

തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട്  ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ  ഐയ്യനിക്കാട്  ആന പെട്ടെന്ന് ശാന്തനായി. #watchNKvideo here തൃശൂർ: ആറാട്ട് കഴിഞ്ഞ തിടമ്പേറ്റാൻ  നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വ്യഴാഴ്ച്ച രാവിലെ 9.30ഓടെയാണ് മന്ദാരം കടവിലാണ് സംഭവം. ഐനിക്കാട്  എന്ന ആന മഹാദേവൻ എന്ന ആനയെ  കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ …

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം Read More »

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം

തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട്  ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ  ഐയ്യനിക്കാട്  ആന പെട്ടെന്ന് ശാന്തനായി. #watchNKvideo here തൃശൂർ: ആറാട്ട് കഴിഞ്ഞ തിടമ്പേറ്റാൻ  നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വ്യഴാഴ്ച്ച രാവിലെ 9.30ഓടെയാണ് മന്ദാരം കടവിലാണ് സംഭവം. ഐനിക്കാട്  എന്ന ആന മഹാദേവൻ എന്ന ആനയെ  കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ …

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം Read More »

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍

തൃശൂര്‍: സര്‍ക്കാരിന്റെ കരുതലും,കൈത്താങ്ങും ആവശ്യപ്പെട്ടാണ് അതിരപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച അഞ്ചുവയസ്സകാരിയായ ആഗ്നേമിയയുടെ മാതാപിതാക്കള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സമരത്തിനെത്തിയത്. വന്യജീവിസംരക്ഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിഫയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും.അതിരിപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു അമ്മയുടെ വീട്ടില്‍ മരണാന്തരച്ചടങ്ങുകള്‍ക്കെത്തിയ മാള പുത്തന്‍ചിറ സ്വദേശി നിഖിലിനെയും, മകള്‍ ആഗ്നേമിയയെയും, മുത്തച്ഛന്‍ ജയനേയും കാട്ടാന ആക്രമിച്ചത്. ഓട്ടത്തിനിടെ നിലത്തുവീണ ആഗ്നേമിയയെ ഒറ്റയാന്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. മുത്തച്ഛന്‍ ജയന്റെ കൈയിന് പരിക്കേറ്റു. ആഗ്നേമിയയുടെ മരണം …

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍ Read More »

ആനയോട്ടത്തില്‍ ഒല്ലൂക്കര ജയറാം ഒന്നാമന്‍

തൃശൂര്‍: പിടിക്കപ്പറമ്പ് പൂരത്തോടനുബന്ധിച്ച് നടത്തിയ ആനയോട്ടത്തില്‍ ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേന്തിയ ഒല്ലൂക്കര ജയറാം ഒന്നാമനായി. ദേവീദേവന്‍മാരുടെ തിടമ്പേറ്റിയ കൊമ്പന്‍മാര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആനയോട്ടമാണിത്. പിടക്കപ്പറമ്പ് ക്ഷേത്രത്തെ വലം വെച്ച് ആദ്യമെത്തുന്ന കൊമ്പനാണ് ഒന്നാം സ്ഥാനം.തൈക്കാട്ടുശ്ശേരി ഭഗവതി, മേടംകുളങ്ങര ശാസ്താവ്, മാങ്കുളം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, എടക്കുന്നി ഭഗവതി, ഊരകത്തമ്മ തിരുവടി തുടങ്ങിയ ദേവീദേവന്‍മാരുടെ തിടമ്പേന്തിയ കൊമ്പമാര്‍ ആനയോട്ടത്തില്‍ പങ്കെടുത്തു.

WATCH VIDEO….ആയിരങ്ങൾക്ക് ആവേശമായി ഉത്രാളിപ്പൂരം

#WatchNKVideo here തൃശൂർ: ആയിരങ്ങൾക്ക് കാഴ്ചവിരുന്നൊരുക്കി ഉത്രാളിക്കാവിൽ പൂരം . പകൽ പതിനൊന്നരക്ക്  എങ്കക്കാട് ദേശത്തിന്റെ ഏഴാനപ്പുറത് എഴുന്നള്ളിപ്പ് ഉത്രാളിക്കാവിൽ നിന്ന് തുടങ്ങി . 12 മണിക്ക് വടക്കാഞ്ചേരി ദേശത്തിന്റെ പൂരം ടൗൺ ശിവക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്  കുമരനെല്ലൂർ വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് 1.45 ന് കാവിലെത്തി വൈകീട്ട് ആറിന് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 21 ആനകൾ അണിനിരന്നു . എങ്കക്കാട് വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും വടക്കാഞ്ചേരി വിഭാഗത്തിന് പാമ്പാടി രാജനും കുമാരനെല്ലൂരിന് പുതുപ്പള്ളി കേശവനും തിടമ്പേറ്റി തുടർന്ന് നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടന്നു

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’ തൃശൂര്‍: ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന് ഒരാഴ്ച മുന്‍പായിരുന്നു വടക്കാഞ്ചേരിയുടെ ‘മരുമകളാ’ യ മലയാളികളുടെ പ്രിയങ്കരിയായ നടി കെ.പി.എ.സി.ലളിതയുടെ വിയോഗം. നാല് പതിറ്റാണ്ടിലധികമായി ഉത്രാളിക്കാവ് പൂരത്തിന് മുടങ്ങാതെ എത്തുന്ന കെ.പി.എ.സി.ലളിതയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വിങ്ങുന്ന ഓര്‍മകളുമായാണ് തട്ടകത്തുകാര്‍ക്ക്   ഇക്കുറി ഉത്രാളിക്കാവ് പൂരം. 1978-ലാണ് ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി കെ.പി.എ.സി. ലളിത വടക്കാഞ്ചേരി എങ്കക്കാട്ടേക്ക് എത്തുന്നത്. ആലപ്പുഴ കായംകുളത്തുകാരിയായ അവര്‍ പിന്നീട് വടക്കാഞ്ചേരിയുടെ മരുമകളായി. 1998-ല്‍ ഭരതന്റെ മരണശേഷവും അവര്‍ വടക്കാഞ്ചേരിയെ മറന്നില്ല. …

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’ Read More »

WATCH VIDEO… മച്ചാടിന് ആവേശമായി മാമാങ്ക മഹോത്സവം

#WatchNKVideo here വടക്കാഞ്ചേരി: ദേശക്കാരുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ കാവേറിയ പൊയ്ക്കുതിരകള്‍ ആയിരങ്ങള്‍ക്ക്് ആവേശമായി. മംഗലം, പാര്‍ളിക്കാട്, കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങളാണ് തിരുവാണിക്കാവിലമ്മയുടെ സവിധത്തിലേക്ക് പൊയ്ക്കുതിരകളുമായെത്തിയത്. ദേശക്കാരുടെ തോളിലേറിയുള്ള പൊയ്ക്കുതിരകളുടെ വരവ് കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നു. ഊമപ്രകാരം മാമാങ്കത്തിന് ഇത്തവണ നേതൃത്വം പുന്നംപറമ്പ് ദേശത്തിനാണ്. ഉച്ചക്ക് രണ്ടിന് ദേശക്കുതിരകള്‍ എഴുന്നള്ളിപ്പിന് നിരന്നു. മണലിത്തറയിലെ കുതിരകള്‍ കുംഭകുടത്തിന്റെ അകമ്പടിയിലാണ് കാവേറിയത്. കൂത്തുമാടത്തിന് സമീപം പല്ലാവൂര്‍ ശ്രീധരന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി.

കൊടുങ്ങല്ലൂരില്‍ വിഷവായുതുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂരില്‍ വിഷവായു തുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചന്തപ്പുര ഉഴവത്തുകടവിലാണ് നാടിനെ ഞെട്ടിച്ച ആത്മഹത്യ നടന്നത്. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. വീടിനകത്ത് കാര്‍ബണ്‍ മോണോക്്‌സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്്‌സൈഡ് തുറന്നുവിട്ട ശേഷം വിഷവാതകം പുറത്തുപോകാതിരിക്കാന്‍ വീടിന്റെ ജനലുകളും, വെന്റിലേറ്ററുകളും …

കൊടുങ്ങല്ലൂരില്‍ വിഷവായുതുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു Read More »

WATCH VIDEO…. ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ

ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ  ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ഒന്നാമനായി . ഇക്കുറി ഗുരുവായൂർ ദേവസ്വത്തിലെ മൂന്ന് കൊമ്പൻമാർക്ക് മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടിയത് ദേവദാസ് വിഷ്ണു എന്നീ കൊമ്പന്മാരും ആനയോട്ടത്തിൽ പങ്കെടുത്തു. രണ്ടാമതായി ദേവദാസും മുന്നാമത് വിഷ്ണുവും ഓടിയെത്തി.അവകാശിയായ ശശിമാരാർ ശംഖനാദം മുഴക്കിയതോടെ ആനയോട്ടം ആരംഭിച്ചു. ആദ്യം ഓടി ക്ഷേത്ര മതിലിനുള്ളിലെത്തിയ കൊമ്പനെ ചൊവ്വല്ലൂർ നാരായണവാരിയർ നിറപറ വെച്ചു സ്വീകരിച്ചു. കൊമ്പ 7 പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരത്തിന് മുന്നിൽ …

WATCH VIDEO…. ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ Read More »

സ്ത്രീധന പീഡനം മൂലം നവവധു തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ടു

തൃശൂർ : 2009 ൽ വിവാഹം കഴിഞ്ഞ് ഏഴാം മാസം സ്ത്രീധന പീഡനത്തെ തുടർന്ന് വധു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്ന കേസിൽ തൃശ്ശൂർ കുറ്റൂർ സ്വദേശിയായ ഒന്നാം പ്രതിയായ ഭർത്താവിനെയും മൂന്നാം പ്രതിയായ സഹോദരിയെയും തൃശൂർ നാലാം നമ്പർ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. രണ്ടാം പ്രതിയായ ഭർതൃമാതാവ് വിചാരണ മധ്യേ  മരണപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണയും സ്ത്രീധന പീഡനവുമായിരുന്നു പ്രതികൾക്ക് മേൽ ചാർത്തിയ കുറ്റം. ആത്മഹത്യാ പ്രേരണയ്ക്ക് പ്രതികൾക്കെതിരെ പീഡനം സംബന്ധിച്ച്  കൃത്യവും വ്യക്തവുമായ  …

സ്ത്രീധന പീഡനം മൂലം നവവധു തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ടു Read More »

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനമെന്ന് ആരോപണം; കളക്ടറേറ്റിന് മുന്നില്‍ കെ.എസ്.യുക്കാരുടെ പ്രതിഷേധത്തിരുവാതിര

സി.പി.എമ്മിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തൃശൂര്‍ കളക്ടര്‍ക്ക് സാധിക്കില്ലെങ്കില്‍ കാസര്‍കോട് കളക്ടര്‍ അവധിയില്‍ പോയതുപോലെ കുറഞ്ഞപക്ഷം അവധിയെടുത്ത് ജനങ്ങളോട് നീതി കാണിക്കണമെന്നും മിഥുന്‍ ആവശ്യപ്പെട്ടു.  തൃശൂര്‍:  കളക്ടേറ്റിന് മുന്നില്‍ പെണ്‍വേഷം കെട്ടിയ ഏതാനും കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിരുവാതിര വേറിട്ടൊരു സമരാനുഭവമായി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്് തുടങ്ങിയ സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിനെതിരേ  കളക്ടര്‍ ഹരിത.വി.കുമാര്‍ നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധസൂചകമായി ഇന്ന് തിരുവാതിര അരങ്ങേറിയത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 175-ല്‍ പരം സി.പി.എം നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്ന് കെ.എസ്.യുക്കാര്‍ …

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനമെന്ന് ആരോപണം; കളക്ടറേറ്റിന് മുന്നില്‍ കെ.എസ്.യുക്കാരുടെ പ്രതിഷേധത്തിരുവാതിര Read More »

കനിവിന്റെ, കരുതലിന്റെ നിറവില്‍ ഫാ.ചിറമേൽ ജന്മദിനം ആഘോഷിച്ചു

തൃശൂര്‍:  പാവപ്പെട്ടവന്റെ പാതിരി ഫാദര്‍ ഡേവിസ് ചിറമേലിന്റെ ഒരു വര്‍ഷം നീണ്ട  പിറന്നാളാഘോഷത്തിന് ധന്യമായ സമാപനം. ഫാ.ചിറമ്മലിന്റെ 61-ാം പിറന്നാള്‍ ദിനം മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മേയര്‍ എം.കെ.വര്‍ഗീസ്  അധ്യക്ഷത വഹിച്ചു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അംഗപരിമിതയായ ആതിരയ്ക്ക്  നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം, 25 കിഡ്‌നി രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം ധനസഹായം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മെഡിക്കല്‍ കിറ്റ് വിതരണം, 25 കാന്‍സര്‍ രോഗികള്‍ക്ക് ആയിരം രൂപ വീതം സഹായം തുടങ്ങി നിരവധി …

കനിവിന്റെ, കരുതലിന്റെ നിറവില്‍ ഫാ.ചിറമേൽ ജന്മദിനം ആഘോഷിച്ചു Read More »

‘കണ്ടൽ ജീവിതം’ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിലേക്ക്

തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മേളയിലേക്ക് കണ്ടൽ ജീവിതവും. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ. ‘മേരിമോളുടെ കണ്ടൽ ജീവിതത്തിന്’ ഔദ്യോഗിക പ്രദർശനാനുമതി ലഭിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം , ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, വിജ്ഞാന ഭാരതി എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങൾ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.  ഡിസംബർ 12 ന്  ഗോവ പനാജിയിലെ വേദിയിൽ രാവിലെ 10.30 ന് ഹൃസ്വച്ചിത്രം പ്രദർശിപ്പിക്കുന്നത്. പാവറട്ടി ജനകീയ ചലച്ചിത്രവേദി, സി …

‘കണ്ടൽ ജീവിതം’ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിലേക്ക് Read More »

20 രൂപ ഊണുമായി സ്ത്രീകളുടെ ജനകീയ ഹോട്ടൽ; വിഭവങ്ങൾ ആസ്വദിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാര്‍

ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു തൃശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. 20 രൂപയുടെ ഉച്ചയൂണാണ് കലക്ടറും സംഘവും കഴിച്ചത്. മേഖലയിലെ ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി ജനകീയ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു കലക്ടര്‍. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി …

20 രൂപ ഊണുമായി സ്ത്രീകളുടെ ജനകീയ ഹോട്ടൽ; വിഭവങ്ങൾ ആസ്വദിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാര്‍ Read More »

കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ബി.എസ്. സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20, ആണ് മരിച്ചത്.രണ്ടരയോടെ മഹേഷിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മണ്ണുത്തി പോലീസ് പറഞ്ഞു. റാഗിംഗ് മൂലമുള്ള പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് എസ്എഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തെത്തി.എന്നാല്‍ റാഗിംഗ് സംബന്ധമായ പരാതി ലഭിച്ചിട്ടുണ്ട് എങ്കിലും ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കാരണമാണ് മഹേഷ് എഴുതിയിട്ടുള്ളത് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ …

കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു Read More »

ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും  ചികിത്സ പ്രിവിലേജ് കാർഡ്

തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ പരിവാറിന്റെയും ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തൃശൂരും സംയുക്തമായി നടപ്പിലാക്കുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് തൃശ്ശൂര്‍ പരിവാര്‍ ഭാരവാഹികള്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും, കലാലയങ്ങളും ഭിന്നശേഷി സൗഹൃദം …

ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും  ചികിത്സ പ്രിവിലേജ് കാർഡ് Read More »