Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

തൃശൂർ പോലീസ് റേഞ്ചിൽ സുരക്ഷ വർദ്ധിപ്പിക്കാൻ മൊബൈൽ എക്സ്-റേ ബാഗേജ്  ഇൻസ്പെക്ഷൻ സിസ്റ്റം   

തൃശൂർ: വാഹനത്തിൽ ഘടിപ്പിച്ച എക്സ്-റേ ബാഗേജ് പരിശോധന സംവിധാനം തൃശൂർ പോലീസ് റേഞ്ചിൽ പ്രവർത്തനമാരംഭിച്ചു.  പരീക്ഷണാടിസ്ഥാനത്തിൽ ജില്ല പോലീസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചു.  മെറ്റൽ ഡിറ്റക്ടർനേക്കാൾ കൃത്യമായി ബാഗേജുകൾ പരിശോധിക്കാൻ കഴിവുള്ളതാണ് വെഹിക്കിൾ മൗണ്ടഡ് എക്സ്-റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം എന്ന് പോലീസ് പറയുന്നു. ഓരോ പോലീസ് റേഞ്ചിലേക്കും ഒന്നുവീതം യൂണിറ്റ് നൽകിയിട്ടുണ്ട്. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകൾക്കുള്ള യൂണിറ്റ് ആണ് ഇപ്പോൾ തൃശ്ശൂരിൽ എത്തിയിട്ടുള്ളത്. #NKWatchVideo here

വിവാഹവാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഢിപ്പിച്ച കേസ്: പ്രതിക്കു ജാമ്യമില്ല

തൃശൂർ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ  ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ മേലൂര്‍ വില്ലേജ് വെട്ടുകടവ് ഞാറ്റുകണ്ടത്തില്‍ സദാനന്ദന്‍ മകന്‍ അജീഷ് 29വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളി ഉത്തരവായി.  2020 ഡിസംബര്‍ 18-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യജില്ലക്കാരിയായ വിധവയായ യുവതിയെ പരിചയപ്പെട്ട പ്രതി വിവാഹം കഴിച്ചു സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റി തൃശ്ശൂര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി മുറിയെടുത്ത് യുവതിയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. പീഢനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി …

വിവാഹവാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഢിപ്പിച്ച കേസ്: പ്രതിക്കു ജാമ്യമില്ല Read More »

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു.  അര മണിക്കൂറിലധികമായി ഇടഞ്ഞ് നിന്ന  ആനയെ എലിഫൻറ് സ്ക്വാഡിൽ നിന്ന് പാപ്പാൻമാർ എത്തി വടംവലിച്ച് കാലുകൾ തളച്ച് ആനപ്പുറത്ത് കുടുങ്ങിപ്പോയ രണ്ടുപേരെ സുരക്ഷിതമായ താഴെയിറക്കി. പൊതുവിൽ ഇടയുന്ന പ്രകൃതക്കാരനാണ് ഊട്ടോളി അനന്തൻ എന്ന് ആനപ്രേമികൾ പറഞ്ഞു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ …

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു Read More »