കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍
തൃശൂര്‍: സര്‍ക്കാരിന്റെ കരുതലും,കൈത്താങ്ങും ആവശ്യപ്പെട്ടാണ് അതിരപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച അഞ്ചുവയസ്സകാരിയായ ആഗ്നേമിയയുടെ മാതാപിതാക്കള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സമരത്തിനെത്തിയത്. വന്യജീവിസംരക്ഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിഫയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും.അതിരിപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു അമ്മയുടെ വീട്ടില്‍ മരണാന്തരച്ചടങ്ങുകള്‍ക്കെത്തിയ മാള പുത്തന്‍ചിറ സ്വദേശി നിഖിലിനെയും, മകള്‍ ആഗ്നേമിയയെയും, മുത്തച്ഛന്‍ ജയനേയും കാട്ടാന ആക്രമിച്ചത്. ഓട്ടത്തിനിടെ നിലത്തുവീണ ആഗ്നേമിയയെ ഒറ്റയാന്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. മുത്തച്ഛന്‍ ജയന്റെ കൈയിന് പരിക്കേറ്റു. ആഗ്നേമിയയുടെ മരണം …