പാലക്കാട്: പാലക്കാട് സിപിഎമ്മിൽ അസാധാരണ നടപടിയുമായി പാർട്ടി സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃമാറ്റം സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്. പാർട്ടി സമ്മേളന കാലയളവിലല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മിൽ അപൂർവ്വവും അസാധാരണവുമായ നടപടിയാണ്
പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി









