Newsskerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; അമൂല്യ രത്‌നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

തിരുവനന്തപുരം:  കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം നടന്നതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്‌നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബര്‍ മാസത്തില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുന്‍പു വരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയില്‍ പറയുന്നത്. കൊട്ടാരത്തിലുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിത്. എന്നാല്‍ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *