Newsskerala

മാധ്യമ സംസ്‌കാരം മാറി, സാങ്കല്പിക വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; എൻ.പത്മനാഭന്‍

തൃശൂര്‍:  പത്രങ്ങളുടെ ജന്മദൗത്യം കച്ചവടമായി മാറിയെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എൻ .പത്മനാഭന്‍. ദേശീയ പത്രദിനത്തില്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്ത എന്ന പേരില്‍ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സാങ്കല്‍പ്പിക വാര്‍ത്തകള്‍ പടച്ചുവിടുന്നതാണ് ഇന്നത്തെ പുതിയ പ്രതിഭാസം. പത്രങ്ങളുടെ വിശ്വാസ്യതയും കൃത്യതയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മാധ്യമങ്ങള്‍ പൗരാവകാശസംരക്ഷണത്തിനും,  ജനാധിപത്യത്തിന്റെയും വളര്‍ച്ചയ്്ക്കുമായി  പ്രവര്‍ത്തിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 


Leave a Comment

Your email address will not be published. Required fields are marked *