തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ തൃശൂര്‍ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന മേഗാകോല്‍ക്കളി വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശന ഓര്‍മയാചരണത്തിന്റെ ഭാഗമായി നടത്തിയ മെഗാകോല്‍ക്കളിയില്‍ നൃത്തച്ചുവടുമായി 1276 അമ്മമാര്‍ അണിനിരന്നു. മാര്‍ തോമശ്ലീഹായുടെ ജീവിതം, ക്രിസ്തുവുമായുള്ള ബന്ധം, ഭാരതത്തില്‍ ചെയ്ത പുണ്യപ്രവൃത്തികള്‍ തുടങ്ങിവയായിരുന്നു ഇതിവൃത്തം.
അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെഗാകോല്‍ക്കളി ഉദ്ഘാടനം ചെയ്തു. മാതൃവേദി ഡയറക്ടര്‍ ഫാ.ഡെന്നി താണിക്കല്‍, അസി.ഡയറക്ടര്‍ ഫാ.ഷാന്റോ തലക്കോട്ടൂര്‍, പ്രസിഡണ്ട് എല്‍സി വിന്‍സെന്റ്, സെക്രട്ടറി ജീന ജോസഫ്, കണ്‍വീനര്‍ ലീന ജോര്‍ജ് എന്നിവര് നേതൃത്വം നല്‍കി.