Newsskerala

സിംബാബ്വെയില്‍ യാത്രാ ബോട്ട് മറിഞ്ഞു; 44 മരണം

ഹരാരെ: സിംബാബ്വെയിലെ കരീബ തടാകത്തില്‍ യാത്രാ ബോട്ട് മറിഞ്ഞ് 44 മരണം. ചൊവാഴ്ചയാണ് അപകടം ഉണ്ടായത്. കനത്ത കാറ്റില്‍ യാത്രാ ഫെറി മറിയുകയായിരുന്നു. 90 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ബോട്ടില്‍ 120ല്‍ അധികം പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട 77 പേരെ രക്ഷപെടുത്തി.

ശക്തമായ തിരമാലയടിച്ചതിനെത്തുടര്‍ന്ന് ഫെറി മറിയുകയായിരുന്നു. മറിഞ്ഞ ഫെറിയുടെ ഭാഗം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സാംബിയയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കരിബ തടാകം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ജലാശയങ്ങളിലൊന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *