തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രാജി പ്രഖ്യാപനം പിന്‍വലിച്ചു. കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ രാജി സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പിന്‍വലിച്ചു. ശാസ്തമംഗലം വാര്‍ഡ് ഗ്രൂപ്പില്‍ ഇട്ട സന്ദേശമാണ് പിന്‍വലിച്ചത്. പിന്മാറ്റം പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കത്തിന് പിന്നാലെയാണെന്നാണ് സൂചന.
ആര്‍ ശ്രീലേഖയുടെ സമ്മര്‍ദ്ദ തന്ത്രത്തിന് നേതാക്കള്‍ വഴങ്ങിയെന്നാണ് വിവരം. രാജിയില്‍ നിന്ന് ശ്രീലേഖ പിന്മാറിയതോടെ രാജിക്കത്ത് ലഭിച്ചു എന്ന് ഉറപ്പിച്ചു പറഞ്ഞ മേയര്‍ വി വി രാജേഷ് ഇന്ന് മലക്കം മറിഞ്ഞു.
ആര്‍.ശ്രീലേഖ രാജി പ്രഖ്യാപനം പിന്‍വലിച്ചു








