Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി, 21 മരണം; മരിച്ചവരില്‍ 6 കുട്ടികളും, 3 സ്ത്രീകളും

കൊച്ചി: പരപ്പനങ്ങാടി കേട്ടുങ്ങല്‍ തൂവല്‍തീരം ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തില്‍ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. 40 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സര്‍വീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്. വൈകിട്ട് 7 നും 7.40നും ഇടയിലാണ് അപകടമുണ്ടായത്

കണ്ടല്‍ക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവല്‍ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ പറയുന്നു. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നതെന്നും ഇയാള്‍ വ്യക്തമാക്കി. 35ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നാസര്‍ എന്നയാളുടെ ബോട്ടാണ് അപകടത്തില്‍പെട്ടത്.  എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

Leave a Comment

Your email address will not be published. Required fields are marked *