Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൂർക്കഞ്ചരി മുതൽ കുറുപ്പം റോഡ് വരെ നാളെ മുതൽ ഗതാഗത നിയന്ത്രണം

തൃശ്ശൂർ : കോർപ്പറേഷൻ പരിധിയിൽ കുർക്കഞ്ചരി മുതൽ കുറുപ്പം റോഡ് വരെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിൻെറ ഭാഗമായി ഗതാഗതം സുഗമമാക്കുന്നതിനായി നിലവിൽ വൺവേ ആയി പ്രവർത്തിക്കുന്ന വെളിയന്നൂർ – ദിവാൻജിമൂല റോഡ് ടുവേ ആയി പ്രവർത്തിക്കും. പൂത്തോളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദിവാൻജിമൂല എത്തി വലത്തോട്ട് തിരിഞ്ഞ് കെഎസ്ആർടിസി – എമറാൾഡ് ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂർ, മാതൃഭൂമി ജംഗ്ഷൻ വഴി സർവീസ് നടത്തേണ്ടതാണ്. നിലവിൽ കൊക്കാല വഴി തൃശൂർ റൌണ്ടിലേക്ക് പോകുന്ന ബസ്സുകൾ കെഎസ്ആർടിസി -എമറാൾഡ് ജംഗ്ഷനിൽ എത്തി, എമറാൾഡ് ജംഗ്ഷനു തൊട്ടു മുൻപുള്ള ബസ് സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം വലത്തോട്ട് തിരിഞ്ഞ് വെളിയന്നൂർ, മാതൃഭൂമി ജംഗ്ഷൻ വഴി സർവീസ് നടത്തേണ്ടതാണ്. കൂർക്ക‍ഞ്ചരി ഭാഗത്ത് നിന്നും വരുന്ന വടക്കേ സ്റ്റാൻറിലേക്കും, തൃശ്ശൂർ റൌണ്ടിലേക്കും പോകേണ്ട ബസ്സുകൾ കെഎസ്ആർടിസി – എമറാൾഡ് ജംഗ്ഷൻ വഴി ദിവാൻജിമൂല എത്തി ദ്വാരക ഹോട്ടൽ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരി‍ഞ്ഞ് മാരാർ റോഡ് വഴി സർവ്വീസ് നടത്തേണ്ടതാണ്. കൂർക്കഞ്ചേരി ഭാഗത്തു നിന്നും പൂത്തോൾ ഭാഗത്തു നിന്നും തൃശ്ശൂർ റൌണ്ടിലേക്ക് പോകേണ്ട ചെറു വാഹനങ്ങൾ പോസ്റ്റോഫീസ് റോഡു വഴി MO റോഡിൽ എത്തേണ്ടതും, ശക്തൻ ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങൾ പഴയ നാരങ്ങ അങ്ങാടി വഴി (അഴീക്കോടൻ സ്മാരക മന്ദിരത്തിന് എതിർ വശം വഴി ) പോകേണ്ടതാണ്. മാതൃഭൂമി ജംഗ്ഷൻ – വെളിയന്നൂർ – ദിവാൻജിമൂല വഴി ഇപ്പോൾ സർവ്വീസ് നടത്തുന്ന ബസ്സുകളും മറ്റു വാഹനങ്ങളും കെഎസ്ആർടിസി – എമറാൾഡ് ജംഗ്ഷനിൽ ഉള്ള പുതിയ ബസ്റ്റോപ്പിൽ നിന്നും ആളുകളെ കയറ്റി കെഎസ്ആർടിസിക്ക് പുറകുവശം,ദിവാൻജിമൂല എന്നിവിടങ്ങളിൽ നിർത്താതെ പൂത്തോൾ വഴി സർവീസ് നടത്തേണം. .തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ദിവാൻജിമൂലയിൽ നിന്നും ഇപ്പോൾ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ടു വേ സിസ്ററം മാറ്റി ഇനി മുതൽ ഒരറിയിപ്പുണ്ടാകുന്നത് വരെ റെയിൽവേ സ്റ്റേഷനിൽ നിന്നും ദിവാൻജിമൂലയിലേക്ക് വൺവേ ആയിരിക്കും. റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങൾ കെഎസ്ആർടിസി – എമറാൾഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്. കെഎസ്ആർടിസ് സ്റ്റാൻറിൽ നിന്നും പാലക്കാട് – എറണാകുളം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ തെക്ക് ഭാഗത്തുള്ള ഗേറ്റ് വഴി പുറത്തേക്ക് പ്രവേശിച്ച് ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്. വടക്ക് ഭാഗത്തേക്ക് പോകേണ്ട KSRTC ബസ്സുകൾ തെക്കെ ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി വലത്തോട്ട് തിരിഞ്ഞ് ദിവാൻജിമൂല, പൂത്തോൾ വഴി സർവ്വീസ് നടത്തേണ്ടതാണ്. കെഎസ്ആർടിസി സ്റ്റാൻറിലേക്ക് പ്രവേശിക്കേണ്ടതായ എല്ലാ ബസ്സുകളും വടക്കു വശത്തുള്ള ഗേറ്റ് വഴി പ്രവേശിക്കേണ്ടതാണ്.



Leave a Comment

Your email address will not be published. Required fields are marked *