തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന് പിറകിൽ താനല്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ അറിയിച്ചു. തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ചില മാധ്യമങ്ങൾ തനിക്കെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്നു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നവരിൽ മുഖ്യമന്ത്രിയും, ഇ.പി.ജയരാജനുമാണ് പ്രധാനികൾ .
ഇല്ലത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട. തന്നെ കൊല്ലാം എന്നാൽ ഇല്ലാതാക്കാൻ കഴിയില്ല
ബി.ജെ.പി തൃശൂർ ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷം സതീഷ് എവിടെയായിരുന്നുവെന്ന് മാധ്യമ പ്രവർത്തകർ അന്വേഷിക്കണം. ലോണിലേക്ക് സതീഷ് എത്ര ലക്ഷം തിരിച്ചടച്ചുവെന്നും കണ്ടെത്തണം. കേരളം വിട്ട് സതീഷ് മൂന്നു മാസം എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.
സതീഷിന് പിന്നിൽ താനെന്ന് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും അവർ ചോദിച്ചു. ചില മാധ്യമങ്ങളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണം. ഇക്കാര്യം ഇ.ഡിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.
കരുവന്നൂർ കേസ് അവസാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു