തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. തടയാന്‍ ശ്രമിച്ച ആര്യനാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന് തലയ്ക്ക് പരിക്കേറ്റു.
ഉഴമലയ്ക്കല്‍ കുളപ്പട വാലൂക്കോണം മങ്ങാട്ടുപാറ ‘യദു ഭവനില്‍’ യദു (23)വിനെയാണ് പോലീസ് കീഴ്‌പ്പെടുത്തിയ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പകല്‍ ആര്യനാട് – നെ ടുമങ്ങാട് റോഡില്‍ പാറയക്കാറ ഭാഗത്തുള്ള ഒരു ഹോട്ടലില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യദു തുടര്‍ന്ന് യാതൊരു കാരണവുമില്ലാതെ അവിടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ഹോട്ടല്‍ ഉടമയെ മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
എന്നാല്‍ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടലുടമ പരാതിയില്ലെന്ന് എഴുതി നല്‍കി. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഇയാളെ വിട്ടയച്ചിരുന്നു. ഇവിടെനിന്നു രക്ഷപ്പെട്ട യുവാവ് രാത്രി പത്തരയോടെ കൈയില്‍ മദ്യക്കുപ്പിയും ട്യൂബ്ലൈറ്റുമായി ആര്യനാട് സ്റ്റേഷനില്‍ കയറി അക്രമിക്കുകയായിരുന്നു.
പിന്നാലെ സ്റ്റേഷനില്‍നിന്നു യുവാവ് തൊട്ടടുത്തുള്ള ആര്യനാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ ഐഎസ്എച്ച് ഒ.സി. ദേവരാജന്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ റൂമിന് പുറത്ത് രോഗികള്‍ക്ക് ഇരിക്കാന്‍ ഇട്ടിരുന്ന ഇരുമ്പ് കസേരയെടുത്ത് ഇയാള്‍ ഇന്‍സ്‌പെക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ഇന്‍സ്‌പെക്ടറെ ഉടന്‍ തന്നെ ആര്യനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ വച്ച് വീണ്ടും അക്രമത്തിന് മുതിര്‍ന്ന യദുവിനെ പാറാവ് പോലീസുകാര്‍ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്












