Newsskerala

പത്തനാപുരത്ത്  പുലി  കെണിയില്‍ കുടുങ്ങി

കൊല്ലം: പത്തനാപുരം അലിമുക്ക് മേഖലയില്‍ വളര്‍ത്തുമൃഗങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചു ഭീതി പരത്തിയ പുലി ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. സമീപ ദിവസങ്ങളില്‍ പ്രദേശത്ത് വലിയ തോതില്‍ പുലിയുടെ സാന്നിധ്യവും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊലപ്പെടുത്തിയിരുന്നു. കൂടാതെ, വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വളര്‍ത്തുനായ്ക്കളെയും പുലി പിടികൂടിയിരുന്നു. ജനവാസ മേഖലയില്‍ കടുത്ത ആശങ്കയേറിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് വനംവകുപ്പ് അധികൃതര്‍ പ്രത്യേക കൂട് സ്ഥാപിച്ചത്

Leave a Comment

Your email address will not be published. Required fields are marked *