Newsskerala

മുംബൈയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികള്‍ മരിച്ചു

മുംബൈ:  വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. മരിച്ചവരില്‍ 4 പേരും കരാര്‍ തൊഴിലാളികളാണ്. ഹസിപാല്‍ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയുള്ള ഷെയ്ഖ് (36), ഇമാണ്ടു ഷെയ്ഖ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഉച്ചയ്ക്ക് 12.29 ന് മുംബൈയിലെ നാഗ്പാഡയിലെ മിന്റ് റോഡിലുള്ള ഗുഡ് ലക്ക് മോട്ടോര്‍ ട്രെയിനിംഗ് സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് തൊഴിലാളികള്‍ ടാങ്ക് വൃത്തിയാക്കാന്‍ എത്തിയത്. ആദ്യം 2 പേരായിരുന്നു ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയിരുന്നത്. എന്നാല്‍ അല്പസമയം കഴിഞ്ഞ് 2 പേരെയും കാണാതായപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ കൂടി ഇവരെ തിരക്കി ടാങ്കിലേക്ക് ഇറങ്ങുകയും ശ്വാസംമുട്ടുകയുമായിരുന്നു. 5 തൊഴിലാളികളാണ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയിരുന്നത്. ആശുപത്രിയിലേക്ക് എത്തിക്കുംവഴിയാണ് 4 തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *