Newsskerala

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ബാംഗ്ലൂരുവിന് ഐപിഎൽ കിരീടം

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും അത്രയും വർഷം വർഷം ടീമിൻ്റെ ഭാഗമായ സൂപ്പർതാരം വിരാട് കോഹ്‌ലിക്കും ഒടുവിൽ ഐപിഎൽ കിരീടം.

ബുധനാഴ്ച രാത്രി അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിന് 6 റണ്ണിന് പരാജയപ്പെടുത്തി ബാംഗ്ലൂരു കിരീടമുയർത്തി. രണ്ടാം ക്വാളിഫയറിൽ തകർത്താടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒരു റണ്ണിനു പുറത്തായതും തൻറെ നാലോവറിൽ 17 റൺ മാത്രം വിട്ടുകൊടുത്ത രണ്ട് ടിക്കറ്റ് എടുത്ത ബാംഗ്ലൂർ സ്പിന്നർ പാണ്ടെയുടെ പ്രകടനവും ഫൈനലിൽ നിർണായകമായി.

മുംബൈ ഇന്ത്യൻസിന്റെ മിസ്റ്റർ ‘360 ഡിഗ്രി’ സൂര്യകുമാർ യാദവാണ് ടൂർണമെന്റിലെ താരം. പാണ്ഡെ ഫൈനലിലെ താരമായി. ബൗളിങ്ങിലെ കൃത്യതയാർന്ന പ്രകടനമാണ് ബാംഗ്ലൂരുവിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്. പഞ്ചാബിന് വേണ്ടി ശശാങ്ക് സിംഗ് 30 ബോളിൽ 61 റൺ നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

ഒരു ഫ്രാഞ്ചൈസിനു വേണ്ടി ഐപിഎല്ലിന്റെ തുടക്കം മുതൽ 18 വർഷം നിലനിന്നിട്ടുള്ള ഏക കളിക്കാരനാണ് വിരാട് കോഹ്‌ലി. കപ്പ് വിരാട് കോലിക്ക് സമർപ്പിക്കുന്നതായി ബംഗളൂരു ക്യാപ്റ്റൻ രജത് പടീദാർ പറഞ്ഞു. തൻറെ യൗവനവും ഹൃദയവും ബാംഗ്ലൂരുവിനായി സമർപ്പിച്ചിരിക്കുന്നു എന്ന് കന്നി വിജയത്തിന് ശേഷം കോഹ്‌ലി പ്രതികരിച്ചു. വിജയികളായ ബാംഗ്ലൂരുവിന് 20 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. റണ്ണറപ്പ് പഞ്ചാബിന് 12.5 കോടതിയാണ് സമ്മാനത്തുക.

Leave a Comment

Your email address will not be published. Required fields are marked *