Newsskerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്തു

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മോഡലിന്റെ  പരാതിയിലാണ് കേസ്. ജോജോ മുന്‍പ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയുള്ള പരിചയമാണ് പ്രതി മുതലെടുത്തത്. കേസില്‍ പ്രതിയായതോടേ ജോജോ കുരിശിങ്കല്‍ ഒളിവില്‍ പോയി. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒളിവില്‍ കഴിയാന്‍ പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും ആക്ഷേപമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *