Newsskerala

കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഒ.ജെ.ജനീഷും, റോജി ജോണും പുതുമുഖം, ചാണ്ടി ഉമ്മനെയും, വി.ടി.ബല്‍റാമിനെയും വെട്ടി

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ കെ.സി.വേണുഗോപാല്‍ പക്ഷത്തിന് മേല്‍ക്കൈ. മന്ത്രിമാരില്‍ കെ.മുരളീധരന്‍ മാത്രമാണ് വി.ഡി.സതീശനെ പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധനം, നിയമം, തുറമുഖ വകുപ്പുകള്‍ ഏറ്റെടുക്കും. ആഭ്യന്തരവകുപ്പും, വിജിലന്‍സും രമേശ് ചെന്നിത്തലയ്ക്കാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. കെ.മുരളീധരന്‍- വൈദ്യുതി, സണ്ണി ജോസഫ്- റവന്യൂ, ബിന്ദു-കൃഷ്ണ- വനിത, ശിശു ക്ഷേമം, എ.പി.അനില്‍കുമാര്‍-ആരോഗ്യം, പി.സി.വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം, എം.ലിജു- എക്‌സൈസ്, സഹകരണം, ഒ.ജെ.ജനീഷ്- യുവജനക്ഷേമം, കെ.എ.തുളസി- പിന്നാക്ക ക്ഷേമം, ടി.സിദ്ധിഖ്- വനം, റോജി.എം. ജോണും മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്. മുഖ്യമന്ത്രിയടക്കം 21 പേരും  നാളെ സത്യപ്രതിജ്ഞ ചെയ്യും. ആറ് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമ്പൂര്‍ണമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *