Newsskerala

പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന്;  ഈ വെബ്സൈറ്റുകളിൽ ഫലമറിയാം

തിരുവനന്തപുരം : ഈ വർഷത്തെ കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചതനുസരിച്ച്, പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ഫലം വേഗത്തിൽ അറിയുന്നതിനായി വിവിധ ഔദ്യോഗിക വെബ്സൈറ്റുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വാർത്താസമ്മേളനത്തിന് ശേഷമായിരിക്കും വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാനുള്ള ലിങ്കുകൾ സജീവമാകുക. വിദ്യാർത്ഥികൾക്ക് keralaresults.nic.in, dhsekerala.gov.in, results.kite.kerala.gov.in വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്._

Leave a Comment

Your email address will not be published. Required fields are marked *