തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ പ്രതിപക്ഷം. മദ്യത്തിന്റെ വീര്യം കുറച്ചത്് കര്‍ണാടകയിലെ മദ്യക്കമ്പനിയായ ബെക്കാര്‍ഡി കമ്പനിക്ക്്് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചു. സ്വകാര്യ മദ്യകമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും അദ്ദേഹം ആരോപിച്ചു. കമ്പനിയുടെ അപേക്ഷയില്‍ തിടുക്കത്തില്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മദ്യവിരുദ്ധനീക്കമായ ഓപ്പറേഷന് തൂഫാന് വിരുദ്ധമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വിഷയം ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്പീക്കറുടെ ഡയസിന് താഴെ വന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് എക്സൈസ് വകുപ്പുമായി കൂടിയാലോചന നടത്താത്തതില്‍ വകുപ്പ് മന്ത്രി എം ലിജു തന്നെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിയോജിപ്പും ആശങ്കയും അറിയിച്ച എം ലിജു നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് അടക്കമുള്ള നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി വി ഡി സതീശന് തിരിച്ചടിയാണ്.















